തിരുവനന്തപുരം : സ്കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് കോഴവാങ്ങിയെന്ന ആരോപണക്കില് അഴീക്കോട് എംഎല്‍എ കെ.എം. ഷാജിയെ എന്‍ഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യും. അന്വേഷണ സംഘത്തിന് മുമ്പാകെ കെ.എം. ഷാജി സമര്‍പ്പിച്ച രേഖകളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് ഇഡി വീണ്ടും വിളിപ്പിക്കുന്നത്.
അഴീക്കോട് സ്കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കുന്നതിന് 25 ലക്ഷം കോഴ വാങ്ങിയെന്നതാണ് കെ.എം. ഷാജി എംഎല്‍എയ്ക്കെതിരായ പരാതി. ഇതിന് മുമ്പ് രണ്ട് തവണ എന്‍ഫോഴ്സ്മെന്റ് കെ.എം. ഷാജിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വഴി ചൊവ്വാഴ്ചയാണ് എംഎല്‍എ ഇഡിക്ക് മുമ്പാകെ രേഖകള്‍ സമര്‍പ്പിച്ചത്. ഭൂമിയിടപാട്, വീട് നിര്‍മാണത്തിനു ചെലവഴിച്ച പണം, തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം, കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്ക് വന്ന പണത്തിന്റെ കണക്ക് തുടങ്ങിയ കാര്യങ്ങളിലാണ് ഷാജിയോട് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ എംഎല്‍എ ഹാജരാക്കിയിരിക്കുന്നത് നേരത്തെ നല്കിയ കണക്കുകളുടെ അനുബന്ധ വിവരങ്ങള്‍ മാത്രമാണ്. വീണ്ടും കൂടുതല്‍ കാര്യങ്ങള്‍ കെ.എം. ഷാജിയില്‍ നിന്നും ചോദിച്ച് അറിയേണ്ടതുണ്ട്. ഇതിനായി അടുത്തുതന്നെ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുമെന്ന് എന്‍ഫോഴ്സ്മെന്റ് അറിയിച്ചു.
അതേസമയം കേസുമായി ബന്ധപ്പെട്ട് അഴീക്കോട് സ്കൂളിലെ മാനേജ്മെന്റ് പ്രതിനിധികളും അധ്യാപകരും നല്കിയ മൊഴിയില്‍ എംഎല്‍എയ്ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതുസംബന്ധിച്ചും എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തേക്കും. നേരത്തെ രണ്ട് ദിവസങ്ങളിലായി 25 മണിക്കൂറിലധികമാണ് ഇഡി കെ.എം. ഷാജിയെ ചോദ്യം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് കെ.എം. ഷാജിയുടെ ഭാര്യയേയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഭാര്യ കെ.എം.ആശ സമര്‍പ്പിച്ച കണക്കുകളും ഷാജിയുടെ മൊഴിയിലും വൈരുധ്യമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടും അന്വേഷണ സഘം ചോദ്യം ചെയ്യും.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കെ.എം. ഷാജിക്കെതിരായ ആരോപണങ്ങള്‍ മുസ്ലിം ലീഗ് നേതൃത്വത്തേയും പ്രതിസന്ധിയില്‍ ആക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് പാണക്കാട് ശിഹാബ് അലി തങ്ങളുടെ നേതൃത്വത്തില്‍ യോഗം ചേരുകയും കെ.എം. ഷാജിയെ നേരിട്ട് വിളിച്ചുവരുത്തി വിശദാംശങ്ങള്‍ തേടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: