Categories: India

‘ത്രിണമൂലിന്റെ അക്രമങ്ങള്‍ ചെറുക്കാന്‍ ഇടതുപക്ഷത്തിന് കഴിയുന്നില്ല’; ബംഗാളില്‍ ആയിരക്കണക്കിന് സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു

കിഴക്കന്‍ മിഡ്‌നാപ്പൂരിലെ രാം നഗറില്‍ കഴിഞ്ഞ ഒക്ടോബറില്‍ സിപിഎം എംഎല്‍എയായിരുന്ന സ്വദേശ് നായിക്ക് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇദ്ദേഹത്തിന്റെ അനുയായികളും കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നവരിലുണ്ട്. ഈസ്റ്റ് മിഡ്‌നാപ്പൂര്‍ ജില്ലയില്‍ നിന്നുള്ള രണ്ട് ജില്ലാ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ബിജെപിയിലേക്കുള്ള ഒഴുക്ക്. ജില്ല കമ്മറ്റി അംഗം അര്‍ജുന്‍ മൊണ്ടാല്‍, മുന്‍ ജില്ല സെക്രട്ടറിയേറ്റ് അംഗം ശ്യാമള്‍ മൈറ്റി എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.

Published by

കൊല്‍ക്കത്ത: ബംഗാളില്‍ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്. കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കിടെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ബിജെപിയില്‍ അംഗത്വം എടുത്തത്. കഴിഞ്ഞ ദിവസം മാത്രം 480 സിപിഎം പ്രവര്‍ത്തകരാണ് ബിജെപിയില്‍ ചേര്‍ന്നത്. സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷാണ് ഇക്കാര്യം അറിയിച്ചത്. കിഴക്ക്പടിഞ്ഞാറന്‍ മിഡ്‌നാപ്പൂരില്‍ നിന്നുള്ളവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ആര്‍എസ്പി, സിപിഐ, പിഡിഎസ്,എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, ഐഎന്‍ടിയുസി എന്നീ സംഘടനകളില്‍ നിന്നുള്ളവരും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.  

കിഴക്കന്‍ മിഡ്‌നാപ്പൂരിലെ രാം നഗറില്‍ കഴിഞ്ഞ ഒക്ടോബറില്‍ സിപിഎം എംഎല്‍എയായിരുന്ന സ്വദേശ് നായിക്ക് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇദ്ദേഹത്തിന്റെ അനുയായികളും കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നവരിലുണ്ട്. ഈസ്റ്റ് മിഡ്‌നാപ്പൂര്‍ ജില്ലയില്‍ നിന്നുള്ള രണ്ട് ജില്ലാ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ബിജെപിയിലേക്കുള്ള ഒഴുക്ക്. ജില്ല കമ്മറ്റി അംഗം അര്‍ജുന്‍ മൊണ്ടാല്‍, മുന്‍ ജില്ല സെക്രട്ടറിയേറ്റ് അംഗം ശ്യാമള്‍ മൈറ്റി എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. 

ഇവരോടൊപ്പം നിരവധി സിപിഎം പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. ആര്‍എസ്പി സംസ്ഥാന കമ്മറ്റി അംഗമായ അശ്വിനി ജനയും ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി കേന്ദ്ര കമ്മറ്റിയംഗം കൈലാഷ് വിജയവര്‍ഗിയ, സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവര്‍ പാര്‍ട്ടിയിലേക്ക് പുതുതായി എത്തിയ പ്രവര്‍ത്തകരെ സ്വീകരിച്ചു. ത്രിണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അക്രമങ്ങളെ ചെറുക്കാന്‍ സിപിഎമ്മിന് ആകുന്നില്ല, അതിനാലാണ് തങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by