വാഷിംഗ്ടൺ ഡി.സി : ടെക്സ്സസ് സംസ്ഥാനത്തെ വാൾമാർട്ട് സ്റ്റോറുകളിൽ മദ്യവിൽപ്പനയ്‌ക്കുള്ള അനുമതി നിഷേധിച്ചു കൊണ്ടു യു.എസ്. സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. നവം.23 തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ചു സുപ്രീം കോടതിയുടെ സുപ്രധാന വിധി.
1995 ൽ ടെക്സ്സിൽ നിലവിൽ വന്ന സ്വകാര്യ കമ്പനികൾ നടത്തുന്ന സ്ഥാപനങ്ങളിൽ മദ്യ നിരോധനം ഏർപ്പെടുത്തണമെന്ന നിയമം മറ്റു സംസ്ഥാനങ്ങളുമായി തുലനം ചെയ്യുമ്പോൾ വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വാൾമാർട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഈ കേസ്സ് വീണ്ടും ഫെഡറൽ ട്രയൽ കോർട്ടിലേക്ക് റഫർ ചെയ്യും. അവിടെ വാൾമാർട്ട് തങ്ങളോട് സംസ്ഥാനം മനപൂർവ്വം വിവേചനം കാണിക്കുന്നു എന്ന് തെളിവുകൾ സഹിതം വാദിക്കേണ്ടിവരും.
ടെക്സ്സസിൽ തന്നെയുള്ള ഗ്രോസറി സ്‌റ്റോറുകളിൽ ബിയർ , വൈൻ എന്നിവ വിക്കുന്നതിനു സംസ്ഥാന നിയമം അനുമതി നൽകിയിട്ടുണ്ട്. 2015-ൽ വാൾമാട്ട ഇതേ ആവശ്യം ഉന്നയിച്ച ടെക്സസ് ആൽക്കഹോളിക്ക് ബിവറേജ് കമ്മീഷനെതി കേസ്സ് ഫയൽ ചെയ്തിട്ടുണ്ടായിരുന്നു. സ്പെക്കിനെ പോലുള്ള ഫാമിലി ഓൺഡ് സ്റ്റോറുകളിൽ മദ്യവിൽപനയ്‌ക്കുള്ള പെർമിറ്റുകൾ നൽകിയ സാഹചര്യത്തിൽ വാൾമാർട്ടിനെ പോലുള്ള കമ്പനികൾക്ക് പെർമിറ്റ് നിഷേധിക്കുന്നത് വിവേചനമാണെന്ന് ചൂണ്ടിക്കാണിക്കുന്നതിനുള്ള തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ് ഫിഫ്ത് യു.എസ്. സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസ് കേസ് തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: