തിരുവനന്തപുരം: പോലീസ് നിയമഭേദഗതി ഓര്‍ഡിനന്‍സ് ഉടന്‍ റദ്ദാക്കണമെന്ന ആവശ്യവുമായി പിണറായി സര്‍ക്കാര്‍ ഗവര്‍ണറെ സമീപിക്കും. നിയത്തിനെതിരെ രൂക്ഷവിമര്‍ശനം രാജ്യത്തെമ്പാടും ഉയര്‍ന്നതോടെയാണ് മന്ത്രിസഭയുടെ തിടുക്കപ്പെട്ടുള്ള തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഗവര്‍ണ്ണറെ സമീപിച്ച് ഓര്‍ഡിനന്‍സ് റദ്ദാക്കാനുള്ള ഉത്തരവില്‍ ഒപ്പുവെച്ചു വാങ്ങും. ഗവര്‍ണ്ണര്‍ക്ക് ഇതുമായി ബന്ധപ്പെട്ട ഫയല്‍ രണ്ടു ദിവസത്തിനുള്ളില്‍ പിണറായി സര്‍ക്കാര്‍ അയക്കും. നിയമസഭ അടുത്തിടെയൊന്നും സമ്മേളിക്കുന്നില്ലാത്തതിനാണ് പുതിയ തീരുമാനം.
മാധ്യമങ്ങളും പൊതുസമൂഹവും ഉയര്‍ത്തി പ്രതിഷേധത്തിനൊടുവിലാണ് സര്‍ക്കാര്‍ മുട്ടുമടക്കിയത്. ഉച്ചതിരിഞ്ഞ് 3.30ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. പ്രതിഷേധം ശക്തമായതോടെ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ വ്യക്തമാക്കിയിരുന്നു.
സിപിഎമ്മിലും ഇടതുമുന്നണിയിലും എതിര്‍പ്പുകള്‍ കടുത്തതോടെ രണ്ടുദിവസംകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പിന്മാറ്റം. നിയമഭേദഗതി നടപ്പാക്കില്ലെന്നും നിയമസഭയില്‍ ചര്‍ച്ച നടത്തിയും ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടിയും തുടര്‍ നടപടി തീരുമാനിക്കുമെന്നായിരുന്നു ഇന്നലെ പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താ കുറിപ്പിലൂടെ മുഖ്യമന്ത്രി അറിയിച്ചത്.
ഭേദഗതി പരിഷ്ക്കരിക്കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിലവിലെ ഭേദഗതി തത്ക്കാലം നടപ്പാക്കില്ല. ഭേദഗതി അനുസരിച്ചു കേസുകളും രജിസ്റ്റര്‍ ചെയ്യില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നല്‍കിയതുള്‍പ്പെടെ ഹര്‍ജികളാണ് ഡിവിഷന് ബഞ്ച് പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: