ബെംഗളൂരു: ബിനീഷ് കോടിയേരിക്കെതിരയുള്ള എന്‍ഫോഴ്സ്മെന്റിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ തിരിച്ചടി. കര്‍ണ്ണാടക ഹൈക്കോടതി ഹര്‍ജി തള്ളി. ബിനീഷിന്റെ ബിനാമികളെന്ന് സംശയിക്കുന്നവര്ക്കൊപ്പമിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ അറിയിച്ചു.
അതേസമയം തന്നെ അറസ്റ്റ് ചെയ്തത് നടപടി ക്രമങ്ങള്‍ പാലിച്ചല്ലെന്നും കേസ് അസാധുവാക്കണമെന്നാണ് ബിനീഷ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. നിലവില്‍ പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡിലാണ് ബിനീഷ് കോടിയേരി. ബിനീഷ് കോടിയേരി, ഭാര്യ റനീറ്റ, ബിനീഷിന്റെ സുഹൃത്തും ബിനിനസ്സ് പങ്കാളിയുമായ അനൂപ് മുഹമ്മദ് എന്നിവരുടെ സ്വത്തുവിവരങ്ങള്‍ ആവശ്യപ്പെട്ട് രജിസ്ട്രേഷന് ഐജിക്ക് ബെംഗളൂരു എന്‍ഫോഴ്സ്മെന്റ് കത്ത് നല്‍കിയിട്ടുണ്ട്. ബിനീഷിന്റെ പേരില്‍ പിടിപി നഗറില്‍ ‘കോടിയേരി’ എന്ന വീടും കണ്ണൂരില്‍ കുടുംബ സ്വത്തുമാണ് ഉള്ളത്. മൂന്നുപേരുടെയും പേരിലുള്ള സ്വത്ത് വിവരങ്ങള്‍ കൈമാറാനായി എല്ലാ രജിസ്ട്രേഷന് ജില്ലാ ഓഫീസര്‍മാര്‍ക്കും കൈമാറിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബിനീഷിന്റെ ബിനാമികളെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്തപ്പോള്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായും സൂചനയുണ്ട്. ബിനീഷിന്റെ ജാമ്യാപേക്ഷ ബെംഗളൂരു സിറ്റി സെഷന്‍സ് കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: