തിരുവനന്തപുരം: വിവാദമായ പൊലീസ് നിയമഭേദഗതിയില്‍ സിപിഎമ്മിനുള്ളിലെ അതൃപ്തി മറനീക്കി. വിമര്‍ശനമുണ്ടാകുന്ന തരത്തില്‍ ഭേദഗതി കൊണ്ടുവന്നത് പോരായ്മയാണെന്ന് പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. വിവദങ്ങള്‍ ഒഴിവാക്കുന്നതെങ്ങനെയെന്ന് ഇനി ചര്‍ച്ച ചെയ്യും. പാര്‍ട്ടി ചര്‍ച്ച ചെയ്താണ് ഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അതിനുമുമ്പുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടെന്നും ബേബി പ്രതികരിച്ചു.
പ്രതിഷേധം ശക്തമായതോടെ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ വ്യക്തമാക്കിയിരുന്നു. സിപിഎമ്മിലും ഇടതുമുന്നണിയിലും എതിര്‍പ്പുകള്‍ കടുത്തതോടെ രണ്ടുദിവസംകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പിന്മാറ്റം. നിയമഭേദഗതി നടപ്പാക്കില്ലെന്നും നിയമസഭയില്‍ ചര്‍ച്ച നടത്തിയും ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടിയും തുടര്‍ നടപടി തീരുമാനിക്കുമെന്നായിരുന്നു ഔദ്യോഗിക വാര്‍ത്താ കുറിപ്പിലൂടെ മുഖ്യമന്ത്രി അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: