പിണറായി: പിണറായി വിജയന് സ്വന്തം പഞ്ചായത്തിലെ വോട്ടര്‍മാരെ പോലും വിശ്വാസമില്ലാത്തത് കൊണ്ടാണ് വ്യാപകമായി അക്രമം അഴിച്ച് വിടുന്നതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. കണ്ണൂര്‍ പിണറായിയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം സഘം ബോംബെറിഞ്ഞതില്‍ പ്രതിഷേധിച്ച് പിണറായി പോലീസ് സ്റ്റേഷനു മുന്നില്‍ നടത്തിയ ധര്‍ണാസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മൗലികാവകാശങ്ങളുടെയും ജനാധിപത്യാവകാശങ്ങളുടെയും ശവപ്പറമ്പായി പിണറായി വിജയന്റെ സ്വന്തം പഞ്ചായത്ത് മാറിക്കഴിഞ്ഞു. ഇപ്പോള്‍ നടക്കുന്ന കാട്ടാളത്തത്തിനെതിരാണ് പിണറായിക്കാരുടെ മനസ്സെങ്കിലും ഒരു പിടി ക്രിമിനലുകളാണ് അക്രമം അഴിച്ച് വിടുന്നത്. മുഖ്യമന്ത്രി എല്ലാറ്റിനെയും ഭയപ്പെടുകയാണ്. ഇടത് ഭരണത്തിനെതിരെ ഉയരുന്ന ജനരോഷത്തെ കരിനിയമങ്ങളുപയോഗിച്ച് അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. പോലീസ് ആക്റ്റില്‍ ഭേദഗതി നടപ്പിലാക്കാന്‍ തീരുമാനിച്ചത് പ്രതിഷേധങ്ങളെയും സമരത്തെയും ഭയപ്പെടുന്നത് കൊണ്ടാണ്. ജനാധിപത്യത്തെയും പിണറായിക്ക് ഭയമാണ്. കേരളത്തില്‍ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണുള്ളത്. രാഷ്ട്രീയപ്രതിയോഗികളെ അടിച്ചമര്‍ത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. താന്‍ ചെയ്ത തട്ടിപ്പുകള്‍ അന്വേഷണ ഏജന്‍സി കണ്ടെത്തിയെന്ന് പിണറായിക്ക് ബോധ്യമുണ്ട്. തന്റെ രാഷ്ട്രീയ ഭാവി ഇരുളടഞ്ഞതാണെന്ന് പിണറായിക്ക് ബോധ്യപ്പെട്ടതു കൊണ്ട് പോലീസിനെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. എല്ലാ ഏകാധിപതികളും ചെയ്യുന്നതാണ് മുഖ്യമന്ത്രിയും ചെയ്യുന്നത്.
നോമിനേഷന് കൊടുത്ത ബിജെപി സ്ഥാനാര്‍ത്ഥികളെയും അവരെ പിന്താങ്ങിയവരെയും കണ്ണൂരില്‍ ഭീഷണിപ്പെടുത്തുകയാണ്. ആന്തൂരില്‍ സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി നോമിനേഷന് പിന്‍വലിപ്പിച്ചു. ജനങ്ങളില്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടിക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് സിപിഎം നിലപാട് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ പഞ്ചായത്ത് ജനാധിപത്യത്തിന്റെ കശാപ്പുശാലയായി മാറിയിരിക്കുകയാണ്. നീതിപൂര്‍വ്വമായ തെരഞ്ഞെടുപ്പ് അസാധ്യമായ സഹാചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അടിയന്തരമായി ഇടപെടണമെന്നും കൃഷ്ണദാസ് പറഞ്ഞു.
ബിജെപി ധര്‍മ്മടം മണ്ഡലം പ്രസിഡണ്ട് കെ.പി. ഹരീഷ്ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ്, മോഹനന് മാനന്തേരി, വി. മണിവര്ണ്ണന്, സി.പി. സംഗീത, എ. അനില്‍കുമാര്‍, ആര്.കെ. ഗിരിധരന്, പി. സുധീര്‍ ബാബു, ഇ. ജയദീപന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: