വാഷിങ്ടൻ ഡിസി: ജോ ബൈഡൻ നവംബർ 24 ചൊവ്വാഴ്ച ക്യാബിനറ്റ് അംഗങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ബൈഡൻ നിയമിച്ച വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റോൺ ക്ലെയ്ൽ പറഞ്ഞു. ക്യാബിനറ്റ് അംഗങ്ങളുടെ പേരുകൾ നേരിട്ടു തന്നെ ബൈഡൻ പ്രഖ്യാപിക്കും. അതുവരെ നിങ്ങൾ ക്ഷമയോടെ കാത്തിരിക്കണമെന്ന് റോൺ അറിയിച്ചു. എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി കാലഘട്ടത്തിനനുസൃതമായ ഒരു ഗവൺമെന്റിനെയാണ് പ്രഖ്യാപിക്കുക എന്ന് ബൈഡനും സൂചന നൽകി.
പെന്റഗൺ ലീഡായി ചരിത്രത്തിലാദ്യം ഒരു വനിതയെ നിയമിക്കുന്ന സാധ്യത തള്ളികളയാനാകില്ല. ക്യാബിനറ്റ് അംഗങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള അനുമതി ഇതുവരെ വൈറ്റ് ഹൗസിൽ നിന്നും ലഭിക്കാത്തത് ആശങ്കയുളവാക്കുന്നതാണെന്ന് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. ബൈഡന്റെ ക്യാബിനറ്റ് അംഗങ്ങളുടെ എണ്ണം 15 ആണ്. പതിനഞ്ചിനു പുറമെ വൈസ്പ്രസിഡന്റും ക്യാബിനറ്റിൽ ഉൾപ്പെടുന്നു.
50 സംസ്ഥാനങ്ങളിൽ നിന്നും പൊതുതിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക സർട്ടിഫിക്കേഷൻ പൂർണ്ണമായും ഇതുവരെ പുറത്തുവന്നിട്ടില്ല. ബൈഡന്റെ വിജയം യാഥാർത്ഥ്യമാണെങ്കിലും ട്രംപ് ഇതുവരെ പരാജയം സമ്മതിക്കാൻ തയാറായിട്ടില്ല. തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തു വിവിധ കോടതികളില്‍ കേസ് നിലവിലുള്ളതിനാൽ, പരമോന്നത കോടതിയുടെ അവസാന തീരുമാനം വരെ കാത്തിരിക്കേണ്ടി വരുമോ എന്ന ചോദ്യവും ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: