കരുനാഗപ്പള്ളി: ഇരുവൃക്കകളും തകര്‍ന്ന് സുമനസുകളുടെ കരുണ തേടുകയാണ് കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര തെക്ക് വട്ടത്തറ പടീറ്റതില്‍ രണദീപ്. വിദേശത്ത് ജോലി നോക്കവെ രോഗം പിടിപെട്ടതിനെ തുടര്‍ന്ന് മടങ്ങി നാട്ടിലെത്തി വിശദമായ പരിശോധനയിലാണ് ഇരുവൃക്കകളും തകരാറിലായതായി സ്ഥിരീകരിച്ചത്.
അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്നാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചത്.
ഭാര്യ ഷൈലജയുടെ വൃക്ക യോജിക്കുമെങ്കിലും ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കും ആവശ്യമായ തുക കണ്ടെത്തുന്നതിന് പ്രയാസപ്പെടുകയാണ് ഈ കുടുംബം. കൈയിലുണ്ടായിരുന്ന തുകയും വീടും പണയപ്പെടുത്തി ചികിത്സിക്കുന്ന ഇവരെ അടിയന്തരമായി വൃക്ക മാറ്റിവയ്ക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
പതിനഞ്ചും ഒമ്പതും വയസുള്ള രണ്ട് കുട്ടികളാണിവര്‍ക്കുള്ളത്. ഇവരുടെ ദുരിതം മനസിലാക്കിയ നാട്ടുകാര്‍ സഹായനിധി സ്വരൂപിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായി കരുനാഗപ്പള്ളിയിലെ ഐസിഐസിഐ ബാങ്കില്‍ 6348010 20356 എന്ന നമ്പരില്‍ അക്കൗണ്ട് തുടങ്ങി. ഐഎഫ്എസ്സി കോഡ് ഐസിഐസി 000 6348, ഗൂഗിള്‍ 9048678850, ഫോണ്‍ 984627 4508, 9207928035.
പ്രതികരിക്കാൻ ഇവിടെ എഴുതുക: