വെങ്ങളം: തലചായ്ക്കാനൊരിടം പദ്ധതിയില്‍ സേവാഭാരതി പരേതനായ സജീവന്റെ കുടുംബത്തിനുവേണ്ടി വികാസ് നഗറില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി. ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.പി. രാധാകൃഷ്ണന് താക്കോല്‍ സമര്‍പ്പണം നടത്തി.
ആര്‍എസ്എസ് ജില്ലാ കാര്യവാഹ് പി.ടി. ശ്രീലേഷ് അദ്ധ്യക്ഷനായി. സേവാഭാരതി ജില്ലാ സെക്രട്ടറി വി.എം. മോഹനന്, വി.കെ. പ്രിയേഷ് ലാല്‍, യു.കെ. ബിനു, പി.പി. ശ്യാംജിത് എന്നിവര്‍ സംസാരിച്ചു. സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ഏഴു ലക്ഷം സമാഹരിച്ചാണ് വീട് നിര്‍മ്മിച്ചത്. 10 മാസം കൊണ്ടാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: