ന്യൂദല്‍ഹി : ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും നിയന്ത്രണം കൊണ്ടുവരുന്ന സംസ്ഥാന സര്‍ക്കാരിന്റെ പോലീസ് നിയമ ഭേദഗതി ക്രൂരതയാണെന്ന് അഡ്വ. പ്രശാന്ത് ഭൂഷണ്. സൈബര്‍ ആക്രമണങ്ങളെ തടയാനാണ് ഇതെങ്കിലും ഏതിരഭിപ്രായങ്ങളെ നിശബ്ദമാക്കാനായി ഇത് ദുരുപയോഗം ചെയ്യുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.
‘കുറ്റകരമായി കരുതപ്പെടുന്ന സമൂഹ മാധ്യമ പോസ്റ്റുകള്‍ക്ക് ജയില്‍ ശിക്ഷ നല്കുന്ന ഓര്‍ഡിനന്‍സിലൂടെ കേരള പോലീസ് ആക്ടില്‍ സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ഇത് ക്രൂരതയാണ്. എതിരഭിപ്രായങ്ങളെ നിശബ്ദമാക്കാനായി ഇത് ദുരുപയോഗം ചെയ്യപ്പെടും. ഐടി ആക്ടില്‍ നിന്ന് ഒഴിവാക്കിയ സെക്ഷന്‍ 66(എ)ക്ക് സമാനമാണിത്’ എന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്.
സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ എന്ന പേരില്‍ അടുത്തിടെയാണ് പോലീസ് ആക്ടില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമ ഭേദഗതി വരുത്തിയത്. ഇതുപ്രകാരം ഏതെങ്കിലും തരത്തിലുള്ള വിനിമയ മാര്‍ഗത്തിലൂടെ അപകീര്‍ത്തികരമായ വാര്‍ത്ത വന്നാല്‍ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാന്‍ സാധിക്കും. ഇത് കൂടാതെ 5 വര്‍ഷം വരെ തടവോ 10,000 രൂപ പിഴയോ ഇവ രണ്ടും കൂടിയോ ചുമത്തുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: