തൊടുപുഴ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. വൈകിട്ട് ക്ഷേത്രം തന്ത്രി ആമല്ലൂര്‍ കാവനാട്ട് പരമേശ്വരന് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റ്.
കൊറോണ പഞ്ചായത്തില്‍ മാറ്റിവെച്ച ഉത്സവം താന്ത്രിക വിധി പ്രകാരം ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കി, മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇപ്പോള്‍ നടത്തുന്നത്. 30ന് ഉത്സവം ആറാട്ടോടെ സമാപിക്കും. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കൊറോണ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ഭക്തര്‍ക്ക് ദര്‍ശനം നടത്തുന്നതിനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: