ന്യൂദല്‍ഹി : ജമ്മുകശ്മീര്‍ നഗ്രോട്ടയില്‍ അടുത്തിയുണ്ടായ ഏറ്റുമുട്ടലിന് പിന്നില്‍ പാക്കിസ്ഥാനെന്ന് തെളിവ്. സംസ്ഥാനത്ത് ഈ മാസം നടക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഭീകരര്‍ ആക്രമണത്തിനായി എത്തിയത്. ചാവേര്‍ ആക്രമണത്തിനാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നതെന്നും അന്വേഷണ റിപ്പോര്‍ട്ട്.
കൊല്ലപ്പെട്ട നാല് ഭീകരരും പത്താന് കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന കാസീം ജാന്റെ കീഴില്‍ പരിശീലനം നേടിയവരാണെന്നന്നും അനേഷണ സംഘം കണ്ടുപിടിച്ചിട്ടുണ്ട്. നാഗ്രോട്ടാ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ഭീകര സംഘടന ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സഹോദരന് അബ്ദുള്‍ റൗഫ് അസ്ഗറിന്റെ അനുനായികളാണെന്ന് വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയതിട്ടുണ്ട്. രാത്രി 30 കിലോമീറ്ററോളം നടന്നാണ് ഇവര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ പ്രവേശിച്ചത്.
അതേസമയം ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ദല്‍ഹിയിലെ പാക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഭീകരരെ സഹായിക്കുന്നത് പാകിസ്ഥാന് അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കു നേരെ വെല്ലുവിളി ഉയര്‍ത്തിയാല്‍ അതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കുമെന്നും ഇന്ത്യ പാക് ഹൈക്കമ്മിഷനെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: