ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടലിനെത്തുടര്‍ന്ന് ആര്‍ടി പിസിആര്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). ദല്‍ഹിയിലെ വൈറസ് വ്യാപനം വീണ്ടും രൂക്ഷമായതിനെത്തുടര്‍ന്ന്, ആര്‍ടി പിസിആര്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ദേഹം നിര്‍ദേശിച്ചിരുന്നു.
നിലവില്‍ ഒരു ദിവസം 27,000 മുതല്‍ 37,200 വരെ സാമ്പിളുകളാണ് ആര്‍ടി പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. കഴിഞ്ഞ ദിവസം 30,735 സാമ്പിളുകള്‍ പരിശോധിച്ചു. നവംബര്‍ 15ന് ഇത് 12,055 ആയിരുന്നു. കൂടാതെ ദല്‍ഹിയിലെ സ്ഥിതി നിയന്ത്രണവിധേയമാക്കുന്നതിനായി കേന്ദ്ര പോലീസിലെ പാരാമെഡിക്കല്‍ സംഘത്തെ നിയോഗിക്കുമെന്നും പ്ലാസ്മ ദാനം ചെയ്യുന്നതിന് പ്രത്യേക പ്രോട്ടോക്കോള്‍ തയാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: