തൃശ്ശൂര്‍: മാനേജറുടെ വ്യാജ സിം ഉണ്ടാക്കി സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും 44 ലക്ഷംരൂപ തട്ടിയെടുത്തു. പുതക്കാട് പ്രവര്‍ത്തിക്കുന്ന കുറിക്കമ്പനി മാനേജറുടെ വ്യാജ സിം ഉണ്ടാക്കിയെടുത്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഓണ്‍വഴി പണം ട്രാന്‍ഫര്‍ ചെയ്താണ് തട്ടിപ്പ് നടത്തിടയിരിക്കുന്നത്.
പുതുക്കാട് ജങ്ഷന് സമീപമുള്ള സ്വകാര്യ കുറി കമ്പനിയുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നീ ബാങ്ക് ശാഖകളിലെ രണ്ട് അക്കൗണ്ടുകളില്‍ നിന്നുള്ള പണം ഓണ്‍ലൈന്‍ വഴി മറ്റ് അക്കൗണ്ടുകളിലേക്ക് പത്തുതവണയായി ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. മാനേജരുടെ സിം കാര്‍ഡ് ഹാക്ക് ചെയ്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. പിന്നീട് ഹാക്ക് ചെയ്ത സിം കാര്‍ഡിന് പകരം സിം മറ്റൊന്ന് എടുത്തപ്പോഴാണ് തട്ടിപ്പ് പുറത്തുവരുന്നത്.
സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും 34 ലക്ഷം രൂപയും സ്റ്റേറ്റ് ബാങ്കില്‍ നിന്ന് 10 ലക്ഷം രൂപയുമാണ് മോഷ്ടാക്കള്‍ പണം തട്ടിയത്. പുതക്കാട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഝാര്‍ഖണ്ഡ്, ദല്‍ഹി, കൊല്‍ക്കത്ത, അസം എന്നിവിടങ്ങളിലേക്കായി ഒക്ടോബര്‍ 30,31 എന്നീ തിയതികളിലാണ് പണം തട്ടിയിട്ടുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. ഇ സിം ഉപയോഗിച്ചാണ് പണം തട്ടിയത് എന്നാണ് പ്രാഥമിക നിഗമനം. തട്ടിപ്പ് സംഘം ഉപയോഗിച്ച ഫോണിനെ കുറിച്ച് പോലീസിന് സൂചനയുണ്ട്. ഇതു കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: