കാസര്‍കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പരാജയ ഭീതിപൂണ്ട സിപിഎമ്മുകാര്‍ കാസര്‍കോട് ജില്ലയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെ ഭീഷണിയുമായി രംഗത്ത്. സിപിഎം കേന്ദ്രങ്ങളെന്നവകാശപ്പെടുന്ന കുറ്റിക്കോല്‍, മടിക്കൈ, ബേഡകം തുടങ്ങിയ പ്രദേശങ്ങളില്‍ എന്‍ഡിഎ സ്ഥാര്‍ത്ഥികള്‍ പത്രിക നല്‍കിയത് സിപിഎം കേന്ദ്രങ്ങളെ വിറളി പിടിപ്പിച്ചു.
മടിക്കൈ പഞ്ചായത്തിലെ ബങ്കളത്ത് ബിജെപി സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദ്ദേശം ചെയ്ത പ്രവര്‍ത്തകയുടെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി. കെ. ചന്ദ്രനെ നാമനിര്‍ദ്ദേശം ചെയ്ത പ്രജിതയുടെ വീട് ഇരുപതിലധികം വരുന്ന സിപിഎം ക്രിമിനലുകള്‍ വളയുകയായിരുന്നു. പ്രജിതയുടെ സഹോദരനേയും അമ്മയേയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടിലായിരുന്ന പ്രജിതയെ വിളിച്ച് മാതാവ് വരാന്‍ ആവശ്യപ്പെട്ടു. പ്രജിത താമസിക്കുന്ന വീട്ടിലും സിപിഎമ്മുകാരെത്തി ഭീഷണിപ്പെടുത്തി പിടിച്ചു കൊണ്ടുപോയി നാമനിര്‍ദ്ദേശ പത്രിക പിന്‍വലിപ്പിച്ചു.
മടിക്കൈ പഞ്ചായത്തിലെ 11, 12, 13 വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രിക സമര്‍പ്പണം സിപിഎമ്മുകാര്‍ തടഞ്ഞിരുന്നു. ഇതോടെ ഇവിടെ സിപിഎമ്മിന് എതിര് സ്ഥാനാര്‍ത്ഥികളില്ലാതായി. 2015 ലെ തെരഞ്ഞെടുപ്പില്‍ ഇവിടെ 15 വാര്‍ഡിലും ബിജെപി മത്സരിച്ചിരുന്നു. ശബരിമല ആചാരസംരക്ഷണ സമരങ്ങളിലുള്‍പ്പെടെ ഈ പ്രദേശങ്ങളില്‍ നിന്ന് വ്യാപകമായി ജനങ്ങള്‍ അണിനിരന്നത് സിപിഎം കേന്ദ്രങ്ങളെ വിറളിപിടിപ്പിച്ചിരുന്നു. എന്‍ഡിഎ സ്ഥാനാ
ര്‍ത്ഥികള്‍ മത്സരിച്ചാല്‍ സിപിഎമ്മിന് ഇവിടങ്ങളില്‍ വന്‍തിരിച്ചടി നേരിടുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വ്യാപകമായി ഭീഷണിപ്പെടുത്തി പിന്‍വലിപ്പിക്കുന്നതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: