ജറുസലേം: വെസ്റ്റ്ബാങ്കിലെ ഇസ്രായേല്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തിയശേഷമാണ് പോംപിയോ വെസ്റ്റ് ബാങ്കില്‍ എത്തിയത്. അമേരിക്കയിലെ ഒരു പ്രധാന നേതാവ് ഇവിടെ പോകുന്നത് ഇതാദ്യമാണ്.
വെസ്റ്റ്ബാങ്കിലെ ലോകപ്രശസ്ത വീഞ്ഞുനിര്‍മാണ കേന്ദ്രമായ പ്സഗോട്ട് സന്ദര്‍ശിച്ച പോംപിയോ ഇസ്രേലി അധിനിവേശ ഗോലാന്‍ കുന്നുകളിലും എത്തി. 1967ലെ യുദ്ധത്തില്‍ സിറിയയില്‍നിന്നു ഇസ്രയേല്‍ പിടിച്ചെടുത്ത സ്ഥലമാണിത്. സംഭവത്തില്‍ പ്രതിഷേധവുമായി പാലസ്തീന് രംഗത്തെത്തി. പ്രതിഷേധം പലയിടത്തും സംഘര്‍ഷത്തില്‍ കലാശിച്ചിട്ടുണ്ട്.
വെസ്റ്റ്ബാങ്കിലെ ഇസ്രേലി നിര്‍മാണങ്ങള്‍ അന്താരാഷ്ട്ര നിമയങ്ങള്ക്കു വിരുദ്ധമല്ലെന്ന് മൈക്ക് പോംപിയോ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെയാണ് പാലസ്തീന് ്രപതിഷേധവുമായി രംഗത്തെത്തിയത്. 140 സെറ്റില്‍മെന്റുകളാണ് ഇസ്രയേല്‍ ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഇതു തിരിച്ച് പിടിക്കുമെന്നതാണ് പാലസ്തീന്റെ പ്രഖ്യാപിത ലക്ഷ്യം. അതിനാലാണ് വെസ്റ്റ്ബാങ്കിലെ മൈക്ക് പോംപിയോയുടെ സന്ദര്‍ശനത്തിനെതിരെ പാലസ്തീന് രൂക്ഷമായി പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: