കോഴിക്കോട്: പാതിതുറന്ന വാതിലിനിടയിലൂടെ, വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെയായിരുന്നു അഞ്ച് വര്‍ഷം മുമ്പ് മാറാട്ടെ ചിലര്‍ ഷൈമപൊന്നത്ത് പറയുന്നതെന്തെന്ന് കേട്ടത്. അഞ്ച് വര്‍ഷത്തിന് ശേഷം ഷൈമ പൊന്നത്ത് മാറാട് ഡിവഷനില്‍ വീണ്ടും വോട്ടു ചോദിച്ചിറങ്ങുമ്പോള്‍ അന്ന് അകന്ന് നിന്നവര്‍ അടുത്തെത്തി കുശലം പറയുന്നു.
വീട്ടിലേക്ക് വിളിച്ചിരുത്തി സല്ക്കരിക്കുന്നു. അതില്‍ വീട് കിട്ടിയവരുണ്ട്, പട്ടയം കിട്ടയവരുണ്ട്, ഇടതടവില്ലാതെ വീട്ടില്‍ കുടിവെള്ളം കിട്ടുന്നവരുണ്ട്. ഇതൊന്നും ലഭിച്ചില്ലെങ്കിലും ഷൈമയുടെ നിറഞ്ഞ സ്നേഹം ലഭിച്ചവരാണ് മാറാട്ടുകാര് മുഴുവന്‍. ബിജെപി ജയിച്ചാല്‍ ലോകാവസാനം വരെയുണ്ടാകുമെന്ന് പ്രവചിച്ച് വ്യാജപ്രചാരണം നടത്തിയവര്‍ ഇന്ന് മാളങ്ങളില്‍ ഒളിക്കേണ്ടിവന്നിരിക്കുന്നു. അത്രമാത്രം ജനകീയമായിരുന്നു ഷൈമ പൊന്നത്തിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഡിവിഷന് കൗണ്‍സിലര്‍ എന്ന നിലയിലുള്ള പൊതു പ്രവര്‍ത്തനം.
മാറാട്ടെ ബലിദാനികളുടെ ഓര്‍മ്മ മനസ്സിലുണ്ട്. ഇനിയൊരു കൂട്ടക്കുരുതിക്ക് കടലോരം സാക്ഷിയാകരുതെന്ന ആഗ്രഹമുണ്ട്. മതമൗലിക വര്‍ഗ്ഗീയവാദികളുടെ അജണ്ടയ്ക്ക് കടലോരത്ത് കരുക്കള്‍ ലഭിക്കരുതെന്ന ഉറച്ച തീരുമാനമുണ്ട്. വികസനത്തിന്റെ വഴിയിലൂടെ മാറാട്ടെ ജനതയെ പുതിയ വെളിച്ചത്തിലേക്ക് നയിക്കുകയായിരുന്നു ഷൈമയും സഹപ്രവര്‍ത്തകരും.
പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം 154 വീടുകളാണ് ഡിവിഷനില്‍ ഷൈമയുടെ പ്രവര്‍ത്തനംകൊണ്ട് ലഭിച്ചത്. 88 എണ്ണം പൂര്‍ത്തിയായി. ബാക്കി നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. റോഡും ഇടവഴികളും ഗതാഗതയോഗ്യമല്ലാതിരുന്ന പഴയ മാറാടല്ല ഇന്ന്. ബേപ്പൂര്‍ പഞ്ചായത്ത് രൂപീകരിച്ച കാലഘട്ടം മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പിന്നീട് സിപിഎമ്മും കുത്തകയാക്കിവച്ചിരുന്ന 3 വാര്‍ഡുകള്‍ ചേര്‍ന്നതാണ് ഡിവിഷന്. അതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കൊടിക്കീഴിലാക്കിയത് ഇതുവരെയില്ലാത്ത വികസനം സാധ്യമാക്കിയ ഷൈമ ജനറല്‍ സീറ്റില്‍ വീണ്ടും മത്സരിക്കണമെന്ന് നാട്ടുകാര്‍ നിര്‍ബന്ധിക്കുകയായിരുന്നു.
മൂന്ന് കോടി പിഡബ്ല്യുഡി തനത് ഫണ്ടില്‍ നിന്ന് ലഭ്യമാക്കി പുതിയ നിരത്ത് മാറാട് കിന്‍ഫ്ര പാര്‍ക്ക് റോഡ് പൂര്‍ത്തിയാക്കിയത് ഷൈമയുടെ ഇടപെടലോട് കൂടിയാണ്. അതിന് പിന്നീട് അവകാശവാദവുമായി പലരും എത്തിയെങ്കിലും നാട്ടുകാര്‍ക്ക് സത്യം അറിയാം. 28 ഫുട്ട് പാത്തുകള്‍, 7 ഡ്രെയിനേജ് ഫുട്ട് പാത്തുകള്‍, 4 പുതിയ റോഡുകള്‍…. തീരുന്നില്ല വികസനത്തിന്റെ പുതിയ വഴി വെട്ടിത്തുറന്ന ജനനായികയുടെ നേട്ടങ്ങള്‍. കൈതവളപ്പിലേയും രാജീവ് കോളനിയിലേയും സുനാമി പുനരധിവാസ കോളനിയിലേയും വീട്ടുകാര്‍ ഇന്ന് സന്തോഷത്തിലാണ്.
വര്‍ഷങ്ങളായി പട്ടയം ലഭിക്കാത്ത സുനാമി കോളനിയിലെ 53 വീടുകള്‍ക്കാണ് പട്ടയം ലഭിച്ചത്. നിരവധി പാവപ്പെട്ട മത്സ്യത്തൊഴിലാളി വീട്ടുകാര്‍ സര്‍ക്കാറിന്റെ തെറ്റായ നടപടികാരണം റേഷന്‍ കാര്‍ഡില്‍ എപിഎല്‍ ലിസ്റ്റില്‍ പെട്ടിരുന്നു, കൗണ്‍സിലറുടെ ഇടപെടല്‍ കാരണം അര്‍ഹതപ്പെട്ടവര്‍ മുഴുവന്‍ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടു. വയോജനങ്ങള്‍ക്ക് 128 കട്ടിലുകളാണ് നല്കാന് കഴിഞ്ഞത്.
കേന്ദ്ര പദ്ധതികള്‍ ഗുണഭോക്താക്കളുടെ കയ്യില്‍ എത്തിക്കുന്നതില്‍ വാര്‍ഡ് വികസന സമിതിയും കൗണ്‍സിലര്‍ ഷൈമയും ഇടതടവില്ലാത്തെ പ്രവര്‍ത്തിക്കുകയായിരുന്നു. ജന്‍ധന്‍ അക്കൗണ്ടില്‍ പുതുതായി 400 പേരാണ് ചേര്‍ന്നത് . അമൃത് പദ്ധതി പ്രകാരം സുനാമി പുനരധിവാസ കോളനി, കൈതവളപ്പ് കോളനി, രാജീവ് നഗര്‍ കോളനി, ചുള്ളിയാം വളപ്പ്, മണലൊടി വയല്‍, നീര്മൂച്ചിപ്പറമ്പ് തുടങ്ങിയ മേഖലകളിലെ 500 ലധികം വീടുകളിലാണ് കുടിനീര് ലഭ്യമായത്. കടലോര ജനതയുടെ എന്നത്തെയും ആവശ്യമായിരുന്നു ശുദ്ധജലം ലഭിക്കുകയെന്നത്. ഇതിനാണ് പരിഹാരം ഉണ്ടായത്. ചോര്‍ന്നൊലിക്കുന്ന അംഗനവാടികള്‍ ഇന്ന് ശിശുസൗഹൃദ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. പൂട്ടിക്കിടന്ന ആശുപത്രി തുറന്ന് പ്രവര്‍ത്തിക്കാന്‍ സ്ഥലം കണ്ടെത്തി അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.
കോവിഡ് സമയത്ത് സേവാഭാരതിയുടെ സഹായത്തോടെ 700 ഓളം വീടുകളില്‍ കിറ്റുകളെത്തി. മാറാടിന്റെ മുഖം മാറുകയാണ്. അതിന് കാരണക്കാരിയായത് ഈ കൗണ്‍സിലറുടെ ഇടപെടലാണ്. കൗണ്‍സില്‍ യോഗ ഹാളിലെ ഇരുമുന്നണിളുടെയും കയ്യേറ്റങ്ങള്‍ക്കും ചീത്തവിളികള്ക്കുമിടയില് ഷൈമ പൊന്നത്തിനെ കാണാനാവില്ല. എന്നാല്‍ അവകാശപ്പെട്ട പദ്ധതികള്‍ മാറാട്ടെത്തിക്കാന് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ കരുത്തോടെ പ്രവൃത്തിച്ച കൗണ്‍സിലറാണ് വീണ്ടും ജനവിധി തേടുന്നത്. ഭൂരിപക്ഷം കുത്തനെ ഉയരുമെന്ന പ്രതീക്ഷയോടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: