കോഴിക്കോട്: വികസനത്തിന്റെ തുറുമുഖം സൃഷ്ടിച്ച കൗണ്‍സിലര്‍ ഇനി വികസനം വിളയിക്കാന്‍ പുഞ്ചപ്പാടത്തേക്ക്. ബേപ്പൂര്‍ പോര്‍ട്ടില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് 2015ലെ തെരഞ്ഞെടുപ്പില്‍ എന്‍. സതീഷ് കുമാര്‍ വിജയിച്ചത്. പഴയ ബേപ്പൂര്‍ പഞ്ചായത്തിന്റെ മൂന്ന് വാര്‍ഡുകള്‍ ചേര്‍ന്നതാണ് ബേപ്പൂര്‍ പോര്‍ട്ട് ഡിവിഷന്.
പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി എന്‍. സതീഷ് കുമാര്‍ വിജയിച്ചിരുന്നു. എന്നാല്‍ നിലവിലെ മൂന്ന് സിപിഎം വാര്‍ഡുകള്‍ ചേര്‍ന്ന ഡിവിഷനില്‍ താമര വിരിയിച്ച് സതീഷ് കുമാര്‍ രാഷ്ട്രീയ എതിരാളികളെ ഞെട്ടിച്ചു. ജനപക്ഷ വികസന നായകന് ജനങ്ങള്‍ നല്കിയ അംഗീകാരമായിരുന്നു അത്.
പ്രകടനപത്രിക നടപ്പാക്കാനുള്ളതാണെന്ന് തെളിയിക്കുകയായിരുന്നു കഴിഞ്ഞ 5 വര്‍ഷത്തിലൂടെ സതീഷ്.174 വീടുകളാണ് പ്രധാനമന്ത്രി ആവാസ് യോജന വഴി ഡിവിഷനില്‍ അനുവദിച്ചത്. 86 വീടുകളില്‍ ഗൃഹപ്രവേശം കഴിഞ്ഞു. ബാക്കി നിര്‍മാണത്തിന്റെ വിവിധഘട്ടങ്ങളിലാണ്.
വയോമിത്രം കലോത്സവം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയതായിരുന്നു. വയോധികര്‍ തങ്ങളുടെ യൗവനകാലത്തേക്ക് തിരിച്ചു പോയ മൂന്ന് ദിവസങ്ങളായിരുന്നു അത്.
ഒപ്പനയും തിരുവാതിരക്കളിയുമായി ഒരു ഗ്രാമോത്സവത്തിന്റെ അന്തരീക്ഷമായിരുന്നുവയോജന കലോത്സവത്തില്‍.
മികവുറ്റ ,അത്യാധുനിക സൗകര്യങ്ങളുള്ള മൃഗാശുപത്രി സതീശന്റെ നേട്ടങ്ങളില്‍ പ്രധാനമാണ്. അമൃത് കുടിവെള്ള പദ്ധതി 90 ശതമാനം പൂര്‍ത്തീകരിച്ചു.
വര്‍ഷങ്ങളായി മുടങ്ങി ക്കിടന്നിരുന്ന കൃഷിഭവന് കെട്ടിടത്തിന്റെ വൈദ്യു തീകരണം പൂര്‍ത്തിയാക്കി. തോണി ച്ചിറ സാംസ്ക്കാരി കനിലയം, മിനിസ്റ്റേഡിയ ത്തിന് ചുറ്റുമ തില്‍, ബേപ്പൂ ര്‍ ഹൈസ്ക്കൂളില്‍ ക്ലാസ് മുറികള്‍, സ്മാര്‍ട്ട് ക്ലാസ് റൂം, പാചകപ്പുര, ഗ്രൗണ്ട് ന വീകരണം, ജിഎല്‍പി സ്കൂളില്‍ ക്ലാസ് മുറികള്‍, ഓഡിറ്റോറിയം, പാചക പ്പുര, ഇന്‍ ഡസ്ട്രിയില് എസ്റ്റേറ്റില്‍ കെട്ടിടം, ആറ് അങ്കണ വാടികളില്‍ അടി സ്ഥാന സൗകര്യങ്ങള്‍ തുടങ്ങി എണ്ണിയാല്‍ ഒടുങ്ങില്ല വികസന നേട്ടങ്ങള്‍. അംബേദ്ക്കര്‍ അങ്കണവാ ടിക്ക് സ്ഥലം വാങ്ങി കെട്ടി ടം നിര്‍മ്മിച്ചത് പ്രധാന നേട്ടമാണ്. 15 ലക്ഷം രൂപ യാണ് ഇതിന് ചെലവഴിച്ചത്. ഇതെല്ലാം വികസന പദ്ധതികളില്‍ ചിലത് മാത്രം. റോഡുകളും ഫുട്പാ ത്തുകളും ഗതാഗതയോഗ്യമാക്കി കോണ്‍ക്രീറ്റ് നടപ്പാ തകള്ക്കുപുറമെ ഇന്റര്‍ ലോക്ക് പാകിയ നടപ്പാ തകളും നിര്‍മ്മിച്ചു.
തെരു വുവിളക്കുകള്‍ മുഴുവന്‍ എല്‍ഇ ഡിയാക്കി യതിലൂടെ ഡിവിഷനില്‍ രാത്രികാലം സുഖസഞ്ചാരത്തിന് യോഗ്യമായി. കോര്‍ പ്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ സൗമ്യനാണ് സതീഷ് കുമാര്‍.
എന്നാല്‍ ഡിവിഷനിലേക്കുള്ള ആവശ്യങ്ങള്‍ ഉന്നയിക്കുകയും നേടിയെടുക്കുകയും ചെയ്യുന്ന കൗണ്‍സിലര്‍ വിട്ടുവീഴ്ചയ്ക്കില്ല. വികസനത്തിന് പക്ഷേഭേദങ്ങളില്ലെന്ന കാഴ്ചപ്പാടാണ് തന്റേതെന്നും ബിജെപിയുടേയും നരേന്ദ്രമോദിയുടേയും ഈ ദര്‍ശനമാണ് തനിക്ക് വഴികാട്ടുന്നതെന്ന് സതീഷ് പറയുന്നു.
വിന്ധ്യ സുനിലാണ് സതീശന്റെ നേട്ടങ്ങളുടെ തുടര്‍ ച്ചയ്ക്ക് ഇപ്പോള്‍ സ്ഥാനാര് ത്ഥിയായിരിക്കുന്നത്. പുഞ്ചപ്പാടത്ത് വികസനനേട്ടങ്ങള്‍ വിളയിക്കുകയാണ് ഇനി സതീശ് കുമാറില്‍ പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: