ന്യൂദല്‍ഹി: സോണിയ കുടുംബത്തിന്, പ്രത്യേകിച്ച് രാഹുലിന്, എതിരായ നീക്കങ്ങളുടെ മുനയൊടിക്കാനും വിമതരെ തണുപ്പിക്കാനും പുതിയ നീക്കവുമായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ. പാര്‍ട്ടി തകര്‍ച്ചയുടെ പടുകുഴിയിലാണെന്നും ഇതിന് സോണിയ കുടുബമാണ് ഉത്തരവാദിയെന്നുമാണ് വിമതര്‍ പറയുന്നത്.
പാര്‍ട്ടിയെ ശക്തമാക്കാനെന്ന പേരില്‍ മൂന്നു സമിതികള്‍ തട്ടിക്കൂട്ടുകയാണ് സോണിയ ചെയ്തിരിക്കുന്നത്. വിദേശനയം, സാമ്പത്തിക കാര്യങ്ങള്‍, രാജ്യസുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് നിലപാട് എടുക്കാനും കേന്ദ്രത്തിനെതിരെ ഉപദേശം നല്‍കാനുമാണ് സമതികള്‍. തന്റെ അനുയായികള്‍ക്കാണ് മൂന്നു സമതികളിലും പ്രാധാന്യം. ഡോ. മന്മോഹന് സിങ് മൂന്നു സമിതിയിലും അംഗമാണ്. കോടികളുടെ അഴിമതിക്കേസുകളില്‍ കുടുങ്ങിയ മുന്‍ധനമന്ത്രി പി, ചിദംബരം, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ദ്വിഗ്വിജയ് സിങ് എന്നിവരാണ് സാമ്പത്തിക കാര്യ സമതിയില്‍. ജയ്റാം രമേശാണ് സമതി കണ്‍വീനര്‍. ഇവരെല്ലാം സോണിയയുടെ വി ശ്വസ്തരും വിമതരെ എതിര്‍ക്കുന്നവരുമാണ്.
സാല്മാന് ഖുര്‍ഷിദാണ് വിദേശ കാര്യ സമതി കണ്‍വീനര്‍. ആനന്ദ് ശര്‍മ്മ, ശശി തരൂര്‍, സപ്തഗിരി ഉലക എന്നിരാണ് അംഗങ്ങള്‍. രാജ്യസുരക്ഷാ സമിതിയല്‍ ഗുലാം നബി ആസാദ്, വീരപ്പ മൊയ്ലി, വിന്‍സെന്റ് എച്ച് പാലാ, വി. വൈദ്യലിംഗം എന്നിവരാണ് അംഗങ്ങള്‍. മേഘാലയ സ്വദേശിയായ വിന്‍സെന്റാണ് കണ്‍വീനര്‍. ഇതില്‍ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, വീരപ്പമൊയ്ലി, ശശിതരൂര്‍ തുടങ്ങിയവര്‍ പാര്‍ട്ടിയില്‍ അഴിച്ചുപണി തേടി സോണിയയ്ക്ക് കത്തയച്ച 23 പേരിലുള്ളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: