ന്യൂദല്‍ഹി: മെഡിക്കല്‍ ഫീസ് വര്‍ധിപ്പിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. ഇന്ന് സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മാനേജ്മെന്റുകള്‍ നിശ്ചയിക്കുന്ന ഫീസ് നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ഈ അധ്യയന വര്‍ഷം പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിധി നിര്‍ണായകമാകും. മാനേജ്മെന്റുകള്‍ ആവശ്യപ്പെടുന്ന ഫീസ് വിദ്യാര്‍ത്ഥികളെ അറിയിക്കണമെന്ന് നേരത്തേ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 18 കോളജുകളില്‍ മാനേജ്മെന്റ് ആവശ്യപ്പെട്ട വാര്‍ഷിക ഫീസ് അറിയിച്ച് പ്രവേശന പരീക്ഷ കമ്മിഷണര്‍ വിജ്ഞാപനവും പുറത്തിറക്കിയിട്ടുണ്ട്.
അതേസമയം ഈ അധ്യയന വര്‍ഷം 7.65 ലക്ഷം രൂപ മതിയെന്ന് നാലു കോളജുകള്‍ അറിയിച്ചു. മറ്റ് കോളജുകള്‍ ആവശ്യപ്പെടുന്നതുപോലെ 20 ലക്ഷംരൂപവരെ വാര്‍ഷിക ഫീസ് ഈടാക്കില്ലെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫീസ് വര്‍ധനയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: