കുവൈറ്റ് സിറ്റി: കൊറോണ പശ്ചാത്തലത്തില്‍ കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതോടെ നിരവധി പ്രവാസികളാണ് നാട്ടില്‍ കുടുങ്ങിയത്. നാട്ടിലുള്ള പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി വിസ പുതുക്കാന്‍ നല്‍കിയിരുന്നെങ്കിലും ഭൂരിഭാഗം പേരും വിസ പുതുക്കിയിട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1,47,000 പേര്‍ക്ക് വിസ നഷ്ടമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
തൊഴിലാളികള്‍ നാട്ടിലാണെങ്കിലും സ്പോണ്സര്മാര്ക്ക് ഓണ്‍ലൈനായി വിസ പുതുക്കാന്‍ അവസരം നല്‍കിയിട്ടും ഈ അവസരം പ്രയോജനപ്പെടുത്താത്തവര്‍ക്കാണ് വിസ നഷ്ടമായത്. അതേസമയം ആറുമാസത്തിലധികം രാജ്യത്തിന് പുറത്തായിരുന്നെങ്കിലും വിസ കാലാവധി അവസാനിക്കാത്തവര്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരാന്‍ സാധിക്കും.
താമസാനുമതി പുതുക്കി നല്‍കിയിട്ടും നിര്‍ദ്ദിഷ്ട കാലയളവിനുള്ളില്‍ സിവില്‍ ഐഡി നേടാത്തവര്ക്കെതിരെയാണ് കര്‍ശന നടപടികളുമായി അധികൃതര്‍ രംഗത്തെത്തിയത്. ലോക് ഡൗണ്‍ കഴിഞ്ഞ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചശേഷം വിസപുതുക്കിയവര് സിവില്‍ ഐഡി നേടിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.
നിര്‍ദ്ദിഷ്ട കാലയളവിനുള്ളില്‍ സിവില്‍ ഐഡുികള് നേടിയിട്ടില്ലാത്ത നവജാത ശിശുക്കളുടെ സ്പോണ്സര്മാര്ക്ക് 20 ദിനാര്‍ പഴ ചുമത്തിയിരുന്നു. ഇത്തരക്കാര്‍ക്ക് റസിഡന്‍സി പെര്‍മിറ്റും പാസ്പോര്‍ട്ടും ലഭിച്ചിട്ടുണ്ടെങ്കിലും സിവില്‍ ഐഡികള്‍ നേടിയിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ജനനതീയതി മുതല്‍ 60 ദിവസത്തിനുശേഷം ഐഡി നേടാത്തവര്‍ക്കാണ് പിഴഈടാക്കിത്തുടങ്ങിയതെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: