കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മറ്റേണ്ടതില്ലെന്ന് ഹൈക്കോടതി. വിചാരണക്കോടതി മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റേയും ആവശ്യവും തള്ളി. ഇതോടൊപ്പം ഉത്തരവിന് ഒരാഴ്ചത്തേയ്‌ക്ക് സ്റ്റേ അനുവദിക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശവും തള്ളി. തിങ്കളാഴ്ച മുതല്‍ വിചാരണ ആരംഭിക്കാനാണ് ഹൈക്കോടതി ഉത്തരവ്.
ഉപദ്രവത്തിന് ഇരയായ നടിയെ പ്രതിഭാഗം വ്യക്തിഹത്യ നടത്തി. മാനസികമായി തേജോവധം നടത്തിയിട്ടും വിചാരണക്കോടതി അതില്‍ ഇടപെട്ടില്ലെന്നാണ് നടിയുടേയും സര്‍ക്കാരിന്റേയും ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. അതേസമയം പ്രോസിക്യൂഷനും ജഡ്ജിയും ഒരുമിച്ചുപോയാലേ നീതി നടപ്പാകൂ. രണ്ടുപേരും ഒരുമിച്ച് പോകുമെന്ന് പ്രതീക്ഷിക്കുന്നെന്നും വിധി പ്രസ്താവനയ്‌ക്കിടെ കോടതി അറിയിച്ചു.
എന്നാല്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയേക്കും. കേസില്‍ ഇതുവരെ 80 സാക്ഷികളെ വിസ്തരിച്ചെങ്കിലും പക്ഷപാതപരമായാണ് വനിതാ ജഡ്ജി കോടതിയില്‍ പെരുമാറുന്നത്. കേസുവിസ്താരം തടസപ്പെടുത്താന്‍ പ്രതിഭാഗം പലതവണ ശ്രമിച്ചെന്നും സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: