കൊല്ലം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ വരെ 13687 പത്രികകളാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്ത്-242, ബ്ലോക്ക് പഞ്ചായത്തുകള്‍-1242, ഗ്രാമപഞ്ചായത്തുകള്‍-10631, മുനിസിപ്പാലിറ്റികള്‍-1000, കോര്പ്പറേഷന്-572 ഉള്‍പ്പടെ ആകെ 13687 പത്രികകളാണ് ലഭിച്ചത്.
മുനിസിപ്പാലിറ്റികളില്‍ ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിച്ചിട്ടുള്ളത് പരവൂരാണ് 297, കുറവ് കൊട്ടാരക്കരയിലും 169. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത് അഞ്ചലിലാണ് 145. ഏറ്റവും കുറവ് പത്തനാപുരം, 90. ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ പത്രികള്‍ ലഭിച്ചത് മൈനാഗപ്പള്ളിയിലാണ് 267, ഏറ്റവും കുറവ് നീണ്ടകരയിലും 76 എണ്ണം.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-297, കരുനാഗപ്പള്ളി-271, കൊട്ടാരക്കര-169, പുനലൂര്‍-263. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഓച്ചിറ-111, ശാസ്താംകോട്ട-135, പത്തനാപുരം-90, അഞ്ചല്‍-145, കൊട്ടാരക്കര-103, ചിറ്റുമല-98, ചവറ-119, മുഖത്തല-103, ചടയമംഗലം-132, ഇത്തിക്കര-113, വെട്ടിക്കവല-93.
ഗ്രാമപഞ്ചായത്തുകളില്‍ ഓച്ചിറ-98, കുലശേഖരപുരം-202, തഴവ-226, ക്ലാപ്പന-152, ആലപ്പാട്-132, തൊടിയൂര്‍-207, ശാസ്താംകോട്ട-197, പടിഞ്ഞാറേ കല്ലട-96, ശൂരനാട് തെക്ക്-144, പോരുവഴി-180, കുന്നത്തൂര്‍-178, ശൂരനാട് വടക്ക്-168, മൈനാഗപ്പള്ളി-267, ഉമ്മന്നൂര്‍-170, വെട്ടിക്കവല-128, മേലില-113, മൈലം-134, കുളക്കട-116, പവിത്രേശ്വരം-148, വിളക്കുടി-179, തലവൂര്‍-190, പിറവന്തൂര്‍-193, പട്ടാഴി വടക്കേക്കര-80, പട്ടാഴി-95, പത്തനാപുരം-131, കുളത്തൂപ്പുഴ-175, ഏരൂര്‍-181, അലയമണ്‍-96, അഞ്ചല്‍-235, ഇടമുളയ്ക്കല്‍-235, കരവാളൂര്‍-126, തെന്മല-140, ആര്യങ്കാവ്-123, വെളിയം-168, പൂയപ്പള്ളി-99, കരീപ്ര-172, എഴുകോണ്‍-120, നെടുവത്തൂര്‍-179, തൃക്കരുവ-149, പനയം-143, പെരിനാട്-186, കുണ്ടറ-128, പേരയം-121, കിഴക്കേ കല്ലട-149, മണ്‍ട്രോതുരുത്ത്-96, തെക്കുംഭാഗം-121, ചവറ-193, തേവലക്കര-204, പന്മന-256, നീണ്ടകര-76, മയ്യനാട്-184, ഇളമ്പള്ളൂര്‍-164, തൃക്കോവില്‍വട്ടം-147, കൊറ്റങ്കര-152, നെടുമ്പന-132, ചിതറ-264, കടയ്ക്കല്‍-127, ചടയമംഗലം-102, ഇട്ടിവ-215, വെളിനല്ലൂര്‍-170, ഇളമാട്-143, നിലമേല്‍-119, കുമ്മിള്‍-88, പൂതക്കുളം-108, കല്ലുവാതുക്കല്‍-192, ചാത്തന്നൂര്‍-165, ആദിച്ചനല്ലൂര്‍-210, ചിറക്കര-154.
ഇന്ന് സൂക്ഷ്മ പരിശോധന നടക്കും. 23 വരെ പത്രിക പിന്‍വലിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: