തിരുനെല്ലി: മച്ചൂര് നടികഗുണ്ടിയില് കര്‍ഷകനെ കാട്ടാന ചവിട്ടി കൊന്ന സംഭവത്തില്‍ നാട്ടുകാരും ബന്ധുക്കളും പതിഷേധിച്ചു. മരിച്ച ചിന്നപ്പയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി വീട്ടില്‍ എത്തിച്ചപ്പോഴാണ് നാട്ടുകാര്‍ വനം വകുപ്പിന് നേരെ തിരിഞ്ഞത്.
പത്ത് ലക്ഷം രൂപ കുടുംബത്തിന് നല്‍കാനും അഞ്ച് പെണ്മക്കളുള്ള ചിന്നപ്പന്റെ ഭാര്യ അമ്മിണിക്ക് വനം വകുപ്പില്‍ ജോലി നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കൂടാതെ പ്രദേശത്ത് കാട്ടാന ട്രഞ്ച് കുഴിക്കാനുമാണ് നാട്ടുകാരുടെ ആവശ്യം.
എച്ച്ഡി കോട്ട താലൂക്കിലെ കാക്കനംകോട്ട വനം ഡിവിഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നാട്ടുകാര്‍ നടത്തിയ ചര്‍ച്ചയില്‍ അടിയന്തരമായി രണ്ടര ലക്ഷം രൂപ അനുവദിച്ചു. ബാക്കി ഏഴര ലക്ഷം രൂപ ഒരാഴ്ച്ചക്കുള്ളില്‍ നല്‍കാനും വീട് പുതിക്കി പണിയാനും തീരുമാനമായതോടെയാണ് മൃതദേഹം മൂന്ന് മണിയോടെ സംസ്കരിച്ചത്.
പ്രദേശത്ത് വനപാലകര്‍ നീരീക്ഷണം നടത്താനും ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: