കൊല്ലം: കൊല്ലത്തിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകര്‍ന്ന് കുമ്മനം രാജശേഖരന്. കൊല്ലം കോര്‍പ്പറേഷനില്‍ മത്സരിക്കുന്ന വിവിധ ഡിവിഷനുകളിലെ ബിജെപി സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് കാര്യാലയങ്ങള്‍ ഉദ്ഘാടനം ചെയ്ത ശേഷം അവര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുകയും അവര്‍ക്കായി വോട്ട് തേടുകയും ചെയ്യാനും അദ്ദേഹം മറന്നില്ല. തിരക്കിനിടയിലും ജില്ലയിലെ സാമുദായികസാംസ്കാരിക രംഗത്തെ പ്രമുഖരെയും സന്ദര്‍ശിച്ചു.
ഇന്നലെ രാവിലെ ഒന്‍പതരയോടെ വലിയകൂനമ്പായികുളം ക്ഷേത്രത്തിലെത്തി അംബയുടെ അനുഗ്രഹം വാങ്ങിയാണ് കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് യാത്ര തുടങ്ങിയത്. ക്ഷേത്രത്തില്‍ എത്തിയ രാജേട്ടനെ ഭാരവാഹികള്‍ ഹൃദ്യമായി സ്വീകരിച്ചു. അവിടെ നിന്നും കൂനമ്പായികുളം ക്ഷേത്രത്തില്‍ ദര്‍ശനശേഷം ബിജെപി സ്ഥാനാര്‍ഥി അനീഷിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പാലത്തറ ക്ഷേത്രത്തില്‍ ദേവിയുടെ അനുഗ്രഹം വാങ്ങി പുന്തലത്താഴത്ത് രാജലക്ഷ്മിയുടെ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്തു. അയത്തിലില്‍ എത്തി പ്രവര്‍ത്തകര്‍ക്കൊപ്പം അവലോകനവും നടത്തി. പട്ടത്താനം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. വടക്കേവിളയിലെ സ്ഥാനാര്‍ഥി ആതിരവിജയന് വേണ്ടി ഗൃഹസമ്പര്ക്കത്തിനിറങ്ങി. അയത്തില്‍ ഡിവിഷന് സ്ഥാനാര്‍ഥി ചന്ദ്രബോസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയസമര്പ്പണവും ഗൃഹസമ്പര്‍ക്കവും ആവേശമായി.
പള്ളിമുക്ക് ഡിവിഷന് സ്ഥാനാര്‍ഥി പ്രമീളയ്ക്ക് ആശംസകളുമായി എത്തിയ കുമ്മനം തുടര്‍ന്ന് ഭരണിക്കാവ് ഡിവിഷന് സ്ഥാനാര്‍ഥി ജിഷക്കൊപ്പവും പ്രചാരണത്തിനിറങ്ങി. ഉച്ചഭക്ഷണത്തിന് ശേഷം തെക്കേവിള ഡിവിഷനിലെ സ്ഥാനാര്‍ഥി സുജിത്ചന്ദ്രന്റെ കുടുംബസംഗമത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് സ്ഥലത്തെത്തിയ മുണ്ടയ്ക്കല്‍ ഡിവിഷന് സ്ഥാനാര്‍ഥി വിനീതവികാസിന് ആശംസകള്നേര്ന്ന് കടപ്പാക്കടയിലെ കൃപവിനോദിന്റെ തെരഞ്ഞെടുപ്പ് കാര്യാലയവും തുറന്നു. കേന്ദ്രതിരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, വിഭാഗ് കാര്യവാഹ് വി. മുരളിധരന്, സംയോജകന്മാരായ മുണ്ടയ്ക്കല്‍ രാജു, ജി. ലാലു എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: