കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഹോര്‍നെറ്റ് 2.0, ഇന്ത്യയുടെ ആദ്യത്തെ മോട്ടോസ്കൂട്ടറായ ഡിയോ എന്നിവയുടെ റെപ്സോള്‍ ഹോണ്ട ലിമിറ്റഡ് എഡിഷനുകള്‍ അവതരിപ്പിച്ചു. റേസിങ് ആരാധകരുടെ ആവേശം വര്‍ധിപ്പിക്കുന്നതിന് റെപ്സോള്‍ ഹോണ്ട റേസിങ് ടീമിന്റെ മെഷീനുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ആകര്‍ഷകമായ ഓറഞ്ച് വീല്‍ റിംസിനൊപ്പം ഗ്രാഫിക്സും ഡിസൈന്‍ തീമും ഈ ലിമിറ്റഡ് എഡിഷനുകളില്‍ ചേര്‍ത്തിട്ടുണ്ട്. 800 ഗ്രാന്‍പ്രീ വിജയമെന്ന ചരിത്ര നേട്ടം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ലിമിറ്റഡ് എഡിഷനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഹോണ്ടയുടെ വിശ്വസനീയമായ 110 സിസി പിജിഎംഎഫ്ഐ എച്ച്ഇടി (ഹോണ്ട ഇക്കോ ടെക്നോളജി) എഞ്ചിനാണ് ഡിയോയിലുള്ളത്. ടെലിസ്കോപ്പിക് സസ്പെന്ഷന്, എഞ്ചിന് സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സ്വിച്ച്, ഇന്റഗ്രേറ്റഡ് ഡ്യുവല്‍ ഫങ്ഷന് സ്വിച്ച്, എക്സ്റ്റേണല്‍ ഫ്യൂവല്‍ ലിഡ്, പാസിങ് സ്വിച്ച്, എഞ്ചിന് കട്ട്ഓഫ്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ പുതിയ സവിശേഷതകള്‍ മെച്ചപ്പെട്ട സൗകര്യം റൈഡര്‍മാര്‍ക്ക് നല്‍കും. ഡിസി എല്‍ഇഡി ഹെഡ്ലാമ്പ്, ക്രമീകരിക്കാവുന്ന പിന് സസ്പെന്‍ഷനോടു കൂടിയ കോംബിബ്രേക്ക് സിസ്റ്റം, ഓണ്‍ബോര്‍ഡ് ഡയഗ്നോസ്റ്റിക്, മൂന്നു ഘട്ടങ്ങളുള്ള ഇക്കോ ഇന്‍ഡിക്കേറ്റര്‍, ഫ്രണ്ട് പോക്കറ്റ് എന്നിവയാണ് മറ്റു സവിശേഷതകള്‍.
ആറു പുതിയ പേറ്റന്റ് ആപ്ലിക്കേഷനുകളുമായാണ് ഹോര്‍നെറ്റ് 2.0 എത്തുന്നത്. ഗോള്‍ഡന്‍ അപ്സൈഡ് ഡൗണ്‍ (യുഎസ്ഡി) ഫ്രണ്ട് ഫോര്‍ക്ക്. എഞ്ചിന് സ്റ്റോപ്പ് സ്വിച്ച്, ഹസാര്‍ഡ് സ്വിച്ച്, ഫുള്ളി ഡിജിറ്റല്‍ നെഗറ്റീവ് ലിക്വിഡ് ക്രിസ്റ്റല്‍ മീറ്റര്‍, സമ്പൂര്‍ണ എല്‍ഇഡി ലൈറ്റിങ്് പാക്കേജ്, സ്പോര്‍ട്ടി സ്പ്ലിറ്റ് സീറ്റ്, കീ ഓണ്‍ ടാങ്ക് പ്ലേസ്മെന്റ് എന്നിവയാണ് സവിശേഷകള്‍.
ഹോര്‍നെറ്റ് 2.0 റെപ്സോള്‍ ഹോണ്ട ലിമിറ്റഡ് എഡിഷന് എക്സ് ഷോറൂം വില 1,28,351 രൂപയും ഡിയോ റപ്സോള്‍ ഹോണ്ട ലിമിറ്റഡ് എഡിഷന്‍ന്റെ എക്സ് ഷോറൂം വില 69,757 രൂപയുമാണ.് ഈ ആഴ്ച മുതല്‍ രാജ്യത്തെ എല്ലാ ഹോണ്ട ടൂവീലേഴ്സ് ഡീലര്‍ഷിപ്പുകളിലും വാഹനങ്ങള്‍ ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: