Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ആമ്പല്ലൂരില്‍ വികസനം വിളിപ്പാടകലെ

ഗ്രാമീണ റോഡുകളെല്ലാം തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതെയാണ് കിടക്കുന്നത്. ആദിവാസി -പട്ടിക ജാതി കോളനികളുടെ സ്ഥിതി ശോചനീയമാണ്. പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കുന്ന കാര്യത്തില്‍ ജില്ലാ പഞ്ചായത്ത് വീഴ്ച വരുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2020, 01:30 pm IST
in Thrissur

തൃശൂര്‍: കാര്‍ഷിക മേഖലയും ട്രൈബല്‍ കോളനികളും ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് ആമ്പല്ലൂര്‍ ഡിവിഷന്‍ വികസനമെത്താതെ അവഗണനയില്‍. അളഗപ്പനഗര്‍ (17 വാര്‍ഡുകള്‍), വരന്തരപിള്ളി (16 വാര്‍ഡുകള്‍), മറ്റത്തൂര്‍ (8 വാര്‍ഡുകള്‍), നെന്മണിക്കര (8 വാര്‍ഡുകള്‍), പുതുക്കാട് (1 വാര്‍ഡ്) എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് ഡിവിഷന്‍. തെരഞ്ഞെടുപ്പ് സമയത്ത് നിരവധി വികസന പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും യാതൊന്നും നടപ്പായില്ലെന്ന് ജനങ്ങള്‍ പറയുന്നു. രൂക്ഷമായ കുടിവെള്ള പ്രശ്‌നം ഡിവിഷനിലുണ്ട്. ഗ്രാമീണ റോഡുകളെല്ലാം തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതെയാണ് കിടക്കുന്നത്. ആദിവാസി -പട്ടിക ജാതി കോളനികളുടെ സ്ഥിതി ശോചനീയമാണ്. പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കുന്ന കാര്യത്തില്‍ ജില്ലാ പഞ്ചായത്ത് വീഴ്ച വരുത്തി. ജനോപകാരപ്രദമായ പദ്ധതികളൊന്നും ഡിവിഷനില്‍ നടപ്പാക്കിയിട്ടില്ലെന്ന് ജനങ്ങള്‍ പറയുന്നു. എല്‍ഡിഎഫിലെ അഡ്വ.ജയന്തി സുരേന്ദ്രനാണ് നിലവില്‍ ആമ്പല്ലൂര്‍ ഡിവിഷനെ പ്രതിനിധീകരിക്കുന്നത്.

ജനാഭിപ്രായം

* വികസന പദ്ധതികള്‍ വാഗ്ദാനം മാത്രമായി. കേന്ദ്ര പദ്ധതികള്‍ ഒന്നും തന്നെ ഡിവിഷനില്‍ നടപ്പിയിട്ടില്ല

* ഗവ.ആശുപത്രികളുടെ നിലവാരം ഉയര്‍ത്താന്‍ നടപടികളുണ്ടായില്ല

* നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വെച്ചെങ്കിലും പൂര്‍ണത വരുത്തുന്നതില്‍ പരാജയപ്പെട്ടു

* എല്ലാ സ്‌കൂളുകളും അങ്കണവാടികളും ഹൈടെക് ആക്കുമെന്ന വാഗ്ദാനം പാഴ്‌വാക്കായി. നിരവധി സ്‌കൂളുകള്‍ ഇപ്പോഴും ഹൈടെക് ആയിട്ടില്ല.

* അടിസ്ഥാന സൗകര്യങ്ങളില്ലാതെ പട്ടികജാതി-ആദിവാസി കോളനിവാസികള്‍ ദുരിതത്തില്‍. കോളനികളില്‍ ഇപ്പോഴും വൈദ്യുതിയും ശൗചാലയങ്ങളുമില്ല.

* റോഡുകളുടെ ശോചനീയാവസ്ഥ തുടര്‍ക്കഥയാകുന്നു. ഗ്രാമീണ മേഖലയില്‍ നിരവധി റോഡുകള്‍ ഗതാഗതയോഗ്യമല്ല

* മറ്റത്തൂര്‍ പ്രാഥികാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുമെന്ന വാഗ്ദാനം നടപ്പായില്ല

* ഡിവിഷനിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ള പ്രശ്‌നം രൂക്ഷം

* പരിസ്ഥിതി പ്രശ്‌നങ്ങളില്‍ നിന്ന് ജില്ല പഞ്ചായത്ത്  പൂര്‍ണമായും മുഖം തിരിച്ചു

* ജലാശയങ്ങളുടെ സംരക്ഷണത്തിന് യാതൊരുവിധ പദ്ധതികളുമുണ്ടായില്ല

* തെരുവ് വിളക്കുകള്‍ പലയിടത്തും പ്രവര്‍ത്തനരഹിതമായി കിടക്കുന്നു

* മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ നടപടിയുണ്ടായില്ല

എല്‍ഡിഎഫ് അവകാശവാദം

* ഡിവിഷനില്‍ വിവിധ മേഖലകളിലായി മൊത്തം 10 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി

* അളഗപ്പനഗര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡിലെ മേഴ്‌സി കോളനി, സെറ്റില്‍മെന്റ് കോളനി എന്നിവിടങ്ങളില്‍ മൊത്തം 60 ലക്ഷം രൂപ ചെലവഴിച്ച് കുടിവെള്ള പദ്ധതികള്‍ നടപ്പാക്കി

* കൈതകുളം-പുളിഞ്ചോട് കാന നവീകരണത്തിന് 68 ലക്ഷം രൂപ അനുവദിച്ചു

* ഒന്നര കോടി രൂപ ചെലവഴിച്ച് സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യമൊരുക്കി

* കള്ളിചിത്ര കോളനിയില്‍ 86 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി

* 36 ലക്ഷം രൂപ വിനിയോഗിച്ച് എച്ചിപ്പാറ കോളനിയില്‍  വനിതാ വ്യവസായ തൊഴില്‍ കേന്ദ്രം നിമ്മിച്ചു

* നടാംപാടം കള്ളിച്ചിത്ര കോളനിയില്‍ 30 ലക്ഷം രൂപ ചെലവില്‍ സാംസ്‌കാരിക നിലയം നിര്‍മ്മിച്ചു

* 10 ലക്ഷം രൂപ ചെലവില്‍ കരയാംപാടത്ത് പുതിയ അങ്കണവാടി നിര്‍മ്മിച്ചു

* കരയാംപാടത്തും വേലൂപ്പാടത്തും 10 ലക്ഷം രൂപ വീതം വിനിയോഗിച്ച് ലിഫറ്റ് ഇറിഗേഷന്‍ പദ്ധതി നടപ്പാക്കി. അളഗപ്പനഗര്‍ ചേന്ദംകുളം നവീകരണ പദ്ധതിയ്‌ക്കായി 50 ലക്ഷം രൂപ അനുവദിച്ചു

* 30 ലക്ഷം രൂപ വിനിയോഗിച്ച് ആലിക്കപാടം പട്ടികജാതി കോളനി സമഗ്രവികസനം നടപ്പാക്കി

* അളഗപ്പനഗര്‍ പാലക്കുന്ന് പട്ടികജാതി കോളനി വികസനത്തിന് 20 ലക്ഷം അനുവദിച്ചു. വരന്തരപിള്ളി തിരുക്കുഴി പട്ടികജാതി കോളനിയില്‍ 13 ലക്ഷം രൂപ വിനിയോഗിച്ച് സമഗ്ര വികസനം നടപ്പാക്കി

* 70 ലക്ഷം രൂപ ചെലവില്‍ വരാക്കര -പയ്യാക്കര റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി

* കരുവാപ്പടി ഈശാനിമംഗലം പാലം 15 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ചു. നടാപാടം പാലം നിര്‍മ്മാണത്തിന് 10 ലക്ഷം രൂപ അനുവദിച്ചു

* ചെമ്പൂച്ചിറ ഗവ.സ്‌കൂളിലേക്ക് 85 ലക്ഷം രൂപയുടെ ഫര്‍ണീച്ചര്‍ നല്‍കി. കന്നാറ്റുപാടത്ത് ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട് നിര്‍മ്മിച്ചു

* പാലപ്പിള്ളി-കുണ്ടായി റോഡ് 33 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയാക്കി. 10 ലക്ഷം രൂപ ചെലവില്‍ മറ്റത്തൂര്‍ കുംഭകുളങ്ങര റോഡ് നിര്‍മ്മിച്ചു

* ഒളനപറമ്പ് കോളനി പുഴ സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിന് 10 ലക്ഷം രൂപ അനുവദിച്ചു

* മറ്റത്തൂര്‍ നാഡിപ്പാറ കോളനിയില്‍  10 ലക്ഷം രൂപ ചെലവഴിച്ച് സാംസ്‌കാരിക നിലയം നിര്‍മ്മിച്ചു

Tags: election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Kerala

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

Kerala

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ അക്രമം

പുതിയ വാര്‍ത്തകള്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.