മണ്ണാര്‍ക്കാട്: കോണ്‍ഗ്രസ്- ലീഗ് തര്‍ക്കം പരിഹരിക്കുന്നതിനിടയില്‍ തച്ചമ്പാറ പഞ്ചായത്ത് ഭരണസമിതി ജനങ്ങളെ മറന്നു. ജനങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന് ഒന്നും തന്നെ ചെയ്തില്ലെന്നതാണ് ഇപ്പോള്‍ യുഡിഎഫിന് തിരിച്ചടിയായിരിക്കുന്നത്. തുടരെയുള്ള പ്രസിഡന്റുമാരുടെ സ്ഥാനമാറ്റം വികസനത്തെ വികലമാക്കി.
കോണ്‍ഗ്രസ്സ് ഭരിക്കുന്ന പഞ്ചായത്തില്‍ ലീഗ് കോണ്‍ഗ്രസ് കൂട്ടുക്കെട്ടിലുണ്ടായ വിള്ളല്‍ വികസനത്തെ ബാധിച്ചു. 10 കോടി ചെലവഴിച്ച തച്ചമ്പാറ – മുതുക്കുര്‍ശ്ശി റോഡ് നിര്‍മാണം പൂര്‍ത്തിയായില്ല. കേന്ദ്ര പദ്ധതികള്‍ സമയാസമയം നടപ്പിലാക്കാത്തതിനാല്‍ ഗൂണഭോക്താക്കള്‍ക്ക് ലഭിക്കാതെ പോയി. ഗ്രാമീണ കുടിവെള്ള പദ്ധതി എങ്ങുമെത്തിയില്ല.
പിഎംഎവൈ-ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീട് ലഭിക്കാത്തവര്‍ ധാരാളമുണ്ട്. മാത്രമല്ല ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനോ, വീട് വയ്‌ക്കുന്നതിനോ സഹായം നല്‍കിയില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമാക്കാന്‍ നടപടികള്‍ സ്വീകരിച്ചില്ല. കാര്‍ഷിക മേഖലയെ മറന്നു. എന്നാന്‍ ലൈഫ് പദ്ധതിയില്‍ നൂറോളം വീടുകള്‍ നിര്‍മ്മിച്ചു നല്‍കി, അങ്കണവാടികള്‍ നവീകരിച്ചു, ഹരിത കര്‍മ്മ സേന രൂപീകരിച്ചു എന്നതൊക്കെയാണ് ഭരണപക്ഷം പറയുന്നത്.
കേന്ദ്രപദ്ധികളെ കുറിച്ച് വിശദീകരിച്ചും, യുഡിഎഫ് ഭരണസമിതിയുടെ വികസന മുരടിപ്പ് തുറന്നുകാട്ടിയുമാണ് ബിജെപി മത്സരരംഗത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: