കൊല്ലം: അന്താരാഷ്ട്ര വിപണിയില്‍ രണ്ട് കോടി രൂപയ്ക്ക് മേല്‍ വിലമതിക്കുന്ന ഹാഷിഷ് ഓയിലും 5 കിലോയോളം കഞ്ചാവും രണ്ട് കേസുകളിലായി സേറ്ററ്റ് എക്സൈസ് എന്ഫോഴ്മെന്റ്റ് സ്ക്വാഡ് പിടികൂടി. ആറ്റിങ്ങല്‍ നഗരൂര്‍ ഭാഗത്ത് നിന്നും ഉദ്ദേശം മൂന്നരക്കോടിയോളം വിലവരുന്ന മൂന്ന് കിലോ ഹാഷിഷ് ഓയിലും 103 കിലോ കഞ്ചാവും പിടികൂടിയ കേസിലെ പ്രതിയെ സംബന്ധിച്ച അന്വേഷണത്തിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
ഹാഷിഷ് ഓയിലുമായി തൃശൂര്‍ സ്വദേശിയായ സിറാജിനെയും, കൊല്ലം ചവറ സ്വദേശിയായ അഖില്‍ രാജിനെയും കഞ്ചാവുമായി കൊല്ലം കാവനാട് സ്വദേശിയായ അജിമോനെയുമാണ് അറസറ്റ് ചെയ്തത്. കേസുകള്‍ കരുനാഗപ്പള്ളി സര്‍ക്കിള്‍ ഓഫീസിലും കൊല്ലം റെയിഞ്ച് ഓഫിസിലുമായാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മന്റ്റ് സ്ക്വാഡ് തലവനായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അനികുമാറിനോടൊപ്പം എക്സൈസ് ഇന്‍സ്പക്ടര്‍ ടി.ആര്.മുകേഷ് കുമാര്‍ അസ്സി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ എസ്. മധുസൂദനന് നായര്‍, ഡി. എസ്.മനോജ് കുമാര്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജിതീഷ്, ഷംനാദ്, വിഷ്ണു രാജ് റ്റി എന്നിവരും പങ്കെടുത്തു. കേസില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: