കുമളി: പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി കുമളി ടൗണില്‍ ശുചീകരണം നടത്തി. പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ ക്ഷേത്രം ഭാരവാഹികള്‍, പൊതു ജനങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. സമൂഹത്തെ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നതിനെതിരെ ബോധവത്ക്കരിക്കുക, സമൂഹത്തില്‍ നിന്ന് പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പുണ്യം പൂങ്കാവനം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ജില്ലയിലെ 1000 ക്ഷേത്രങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കുമളി ടൗണില്‍ പോലീസ് സ്റ്റേഷന് മുതല്‍ തേക്കടി കവല വരെയുള്ള മാലിന്യങ്ങള്‍ ഇന്ന് നീക്കം ചെയ്തു. ജനങ്ങളോട് മാലിന്യം വലിച്ചെറിയരുതെന്ന നിര്‍ദേശവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: