തൊടുപുഴ: പത്രിക സമര്‍പ്പണം പൂര്‍ത്തിയാകാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഇടത് വലത് മുന്നണികള്‍ ഓട്ടത്തില്‍. സീറ്റ് വിഭജനത്തില്‍ ഒരു പടി മുന്നേയാണ് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ. ഇന്നലെ രാത്രിയോടെ ജില്ലാ പഞ്ചായത്തിന്റെ 16 ഡിവിഷനുകളിലും സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കും.
പഞ്ചായത്ത്-ബ്ലോക്ക് തലത്തിലെ സീറ്റ് ചര്‍ച്ചകള്‍ 95% പൂര്‍ത്തിയായിട്ടുണ്ട്. ബിഡിജെഎസ് ആവശ്യപ്പെട്ട സീറ്റുകളും നല്കി കഴിഞ്ഞു. എന്നാല്‍ വലത് മുന്നണിയുടെ സീറ്റ് വിഭജനം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. അവസാനവട്ട ചര്‍ച്ചയിലാണ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും മുസ്ലീം ലീഗും കൂടുതല്‍ സീറ്റുകള്‍ ചോദിച്ചതും വിഭജനം നീളുന്നതിന് കാരണമായി. പത്രിക സമര്‍പ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കെ യു.ഡി.എഫിലെ ഉഭയകക്ഷി ചര്‍ച്ചകള്‍ രാത്രി വൈകിയും പുരോഗമിക്കുകയാണ്. നഗരസഭാ- ഗ്രാമപഞ്ചായത്ത് സീറ്റുകളെ സംബന്ധിച്ചാണ് തര്‍ക്കം. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മത്സരിച്ച മുഴുവന്‍ സീറ്റുകളും തങ്ങള്‍ക്ക് വേണമെന്ന നിലപാടാണ് ജോസഫ് വിഭാഗത്തിന്റേത്.
എന്നാല്‍ അത് പലതും ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമമാണ് തര്‍ക്കത്തിന് കാരണം. തൊടുപുഴ നഗരസഭയില്‍ 12-ാം വാര്‍ഡിനെ ചൊല്ലിയാണ് ഇപ്പോള്‍ പ്രധാന തര്‍ക്കം. നിലവില്‍ ഇവിടത്തെ കൗണ്‍സിലര്‍ ജോസ് കെ. മാണി വിഭാഗത്തിനൊപ്പമായതിനാല് ഈ സീറ്റ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും പകരം വേറെ സിറ്റിംഗ് സീറ്റ് വിട്ടുനല്‍കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചെങ്കിലും ജോസഫ് വിഭാഗം വഴങ്ങിയില്ല. ഇവിടെ റിബല്‍ സ്ഥാനാര്‍ത്ഥി ഉണ്ടാകാനിടയുണ്ടെന്ന് പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
അങ്ങനെ വന്നാല്‍ 11, 13 വാര്‍ഡുകളിലും ഇത് പ്രതിഫലിക്കുമെന്ന ആശങ്ക യുഡിഎഫിലുണ്ട്. ഇതിനിടെ ചില സീറ്റുകളില്‍ ലീഗും അവകാശം ഉന്നയിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ അഞ്ച് സീറ്റുകള്‍ അധികം ലീഗിന് നല്‍കിയേക്കും.
എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ ഇടുക്കി ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഇതില്‍ ആറ് പേര് ഇന്നലെ പത്രികയും നല്കി. 1. അടിമാലി- മായ എം.ജി, 2. മൂന്നാര്‍- ആതിര ജയന്, 3. ദേവികുളം- ഗോപാലന് രംഗസ്വാമി, 4. രാജാക്കാട്- ജെയ്മോള്‍ ഫല്ഗുണന്, 5. മുരിക്കാശ്ശേരി- രമ്യാ രാജേഷ്, 6. നെടുങ്കണ്ടം- കെ.ആര്. സുനില്‍കുമാര്‍, 7. പാമ്പാടുംപാറ- പ്രൊഫ. ജോണിക്കുട്ടി ഒഴുകയില്‍, 8. വണ്ടന്മേട്- രാജേന്ദ്രലാല്‍ ദത്ത്, 9. വണ്ടിപ്പെരിയാര്‍- അനൂപ് പി.എസ്, 10. വാഗമണ്‍- സി. സന്തോഷ്കുമാര്‍, 11. ഉപ്പുതറ- അശ്വതി പ്രസാദ്, 12. മൂലമറ്റം- ക.എന്‍. ഗീത, 13. കരിങ്കുന്നം- തിലകം സി.ബി, 14. കരിമണ്ണൂര്‍- അഡ്വ. അമ്പിളി, 15. പൈനാവ്- ഷീന വി.റ്റി, 16. മുള്ളരിങ്ങാട് – വിമല അനിരുദ്ധന് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. 10 പേരും ഇന്ന് പത്രിക നല്‍കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: