കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതി കേസില്‍ വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷിനെയും പ്രതി ചേര്‍ത്തു. കേസില്‍ പത്താം പ്രതിയാണ് മുഹമ്മദ് ഹനീഷ്. അനധികൃതമായി വായ്പ അനുവദിക്കാന്‍ കൂട്ടുനിന്നുവെന്നാണ് കേസ്. സുരക്ഷാ നിക്ഷേപം ഈടാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും കണ്ടെത്തല്‍. പാലത്തിന്റെ നിര്‍മാണ കരാര്‍ നല്കുമ്പോള് ആര്‍ബിഡിസി എംഡിയായിരുന്നു മുഹമ്മദ് ഹനീഷ്. പാലാരിവട്ടം പാലത്തിന്റെ നിര്‍മാണ ചുമതല ആര്‍ബിഡിസിക്ക് ആയിരുന്നു.
കേസിലെ അഞ്ചാം പ്രതിയായ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജലന്‍സ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹം കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രിയില്‍ എത്തിയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. കരാറുകാരായ ആര്‍ഡിഎസിന് 8.25 കോടി രൂപ മുന്‍കൂര്‍ നല്‍കിയതടക്കം ഇരുപത്തിയഞ്ചിലധികം ക്രമവിരുദ്ധ ഇടപെടലുകള്‍ ഇബ്രാഹിംകുഞ്ഞ് നടത്തിയതായാണ് വിജിലന്‍സ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസില്‍ അറസ്റ്റിലാകുന്ന അഞ്ചാമനാണ് ഇബ്രാഹിം കുഞ്ഞ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: