പാരീസ്: ഫെറാന്‍ ടോറസിന്റെ ഹാട്രിക്കില്‍ സ്പെയിന് തകര്‍പ്പന്‍ വിജയം. യുവേഫ നേഷന്‍സ് ലീഗില്‍ അവര്‍ ഏകപക്ഷീയമായ ആറു ഗോളുകള്‍ക്ക് ജര്‍മനിയെ തോല്‍പ്പിച്ചു. 89 വര്‍ഷത്തിനിടെ ജര്‍മനിയുടെ വമ്പന്‍ പരാജയമാണിത്.
ഈ വിജയത്തോടെ സ്പെയിന് നേഷന്‍സ് ലീഗ് ഫൈനല്‍സിന് യോഗ്യത നേടി. മറ്റൊരു മത്സരത്തില്‍ സ്വീഡനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഫ്രാന്‍സും ഫൈനല്‍സ് യോഗ്യത നേടി.
ജര്‍മനിക്കെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി മുന്നേറ്റനിരക്കാരന് ടോറസാണ് സ്പെയിനിന്റെ വിജയശില്‍പ്പി. ടോസറ് മൂന്ന് തവണ ജര്‍മനിയുടെ വല കുലുക്കി.
1931ലാണ് ജര്‍മനി ഇതിന് മുമ്പ് മടക്കമില്ലാത്ത ആറു ഗോളുകള്‍ക്ക് തോറ്റത്. ഓസ്ട്രിയയാണ് അന്ന് ജര്‍മനിയെ ആറു ഗോളിന് കീഴടക്കിയത്.
മറ്റൊരു മത്സരത്തില്‍ പോര്‍ച്ചുഗല്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ക്രൊയേഷ്യയെ തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: