മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനായിരുന്ന പ്രൊഫ. എം.എന്‍ വിജയന് പത്രാധിപരായ ‘പാഠം മാസിക’യാണ് തോമസ് ഐസക്കിനെ ചാരനും ഒറ്റുകാരനും ദല്ലാളും എന്ന് പരസ്യമായി വിശേഷിപ്പിച്ചത്. അതിനപ്പുറം പഠിച്ചകള്ളന് മാത്രമല്ല കള്ളന് കഞ്ഞിവെച്ചവനും കൂടിയാണ് ധനമന്ത്രി എന്ന് തെളിയിക്കുകയാണ് ഓരോ പ്രവര്‍ത്തിയും. കിഫ്ബിയെ കുറിച്ചുള്ള വിവാദം പുതിയ ഉദാഹരണം മാത്രം.
സിഎജി റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ പുറത്തു വിട്ടുകൊണ്ട് ഭരണഘനാ ലംഘനം നടത്തിയ തോമസ് ഐസക്ക് പച്ചക്കള്ളങ്ങളും പറഞ്ഞു. കരട് റിപ്പോര്‍ട്ടാണ് എന്നായിരുന്നു മൂന്നു ദിവസം ആവര്‍ത്തിച്ചു പറഞ്ഞത്. നല്‍കിയത് പൂര്‍ണ റിപ്പോര്‍ട്ടാണ് എന്ന് വ്യക്തമാക്കി സിഎജി പത്രക്കുറിപ്പിറക്കിയപ്പോള്‍ രക്ഷയില്ലാതെ കരടാണോ പൂര്‍ണമാണോ എന്ന് തനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്ന തൊടു ന്യായവുമായിട്ടാണ് എത്തിയത്. അന്തിമ റിപ്പോര്‍ട്ട് ആണെന്ന് പറഞ്ഞാല്‍ ഗുരുതരമായ തെറ്റാണെന്ന് അറിയാവുന്നതുകൊണ്ടാണ് ആദ്യം കരടാണെന്ന് പറഞ്ഞത്. കരടായാലും അന്തിമമായാലും ധനകാര്യമന്ത്രിക്ക് ഒരിക്കലും റിപ്പോര്‍ട്ട് കിട്ടില്ല. കിട്ടുക ധനകാര്യ സെക്രട്ടറിക്കാണ്. നില്‍ക്കള്ളിയില്ലാതെ ഇപ്പോള്‍ അന്തിമ റിപ്പോര്‍ട്ടിലെ വിവരങ്ങളാണെന്നു സമ്മതിച്ച ധനമന്ത്രി കരട് റിപ്പോര്‍ട്ടാണെന്ന് പറഞ്ഞത് ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ആണെന്നും പറയുന്നു. ഇതെങ്ങനെ ശരിയാകും എന്നതിനുത്തരം അതാണ് തോമസ് ഐസക്ക് എന്നാണ്.
സിഎജി റിപ്പോര്‍ട്ടിലെ കിഫ്ബിക്കെതിരായ പരാമര്‍ശം ആര്‍എസ്എസ് ഗൂഡാലോചനയാണെന്ന് ഒരിടിസ്ഥാനവുമില്ലാതെ പറയാനുള്ള ഉളിപ്പില്ലായ്മയും ഐസക്ക് കാട്ടി. പൊട്ടക്കള്ളം പറഞ്ഞും വിഡ്ഢിത്തം വിളമ്പിയും നാണക്കേടുണ്ടാക്കുന്നതില്‍ മോശക്കാരനല്ല താന്‍ എന്ന് പണ്ടേ തെളിയിച്ച ആളാണ് ഐസക്ക്.
‘സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ വായ്പ എടുക്കേണ്ട. റിസര്‍വ് ബാങ്കിനോട് നോട്ട് അച്ചടിക്കാന്‍ പറഞ്ഞാല്‍ മതി. ഒരു ലക്ഷം കോടി രൂപ അധികമായി നോട്ട് അടിക്കുക’ എന്നായിരുന്നു ആഗോള ധനകാര്യ വിദഗ്ദ്ധന് എന്നു പറഞ്ഞ് സിപിഎമ്മുകാര്‍ കൊണ്ടാടുന്ന ഐസക്കിന്റെ കേന്ദ്രത്തോടുള്ള ഉപദേശം.
കൊറോണയക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ ”കാശേ, കാശേ, കാശു തായോ..” എന്ന് കരയുകയുകയായിരുന്നു തോമസ് ഐസക്ക്. കൊറോണ പ്രതിരോധത്തിനായി കേന്ദ്രം കാശു തരുന്ന കാര്യം ആലോചിക്കുന്നതായി അറിഞ്ഞ് കേരളത്തിന്റേതായി 20,000 കോടിയുടെ പാക്കേജ് മുന്‍കൂര്‍ പ്രഖ്യാപിച്ചു.കേന്ദ്രം ആദ്യം 15,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ ‘കണ്ടോ, ഞങ്ങള്‍ 20,000 കോടിയുടെ പ്രഖ്യാപിച്ചപ്പോള്‍, കേന്ദ്രം വെറും 15,000 കോടി ‘ എന്നതായിരുന്നു നിലപാട്. ആ 15,000 കോടി ആരോഗ്യമേഖലയ്ക്കു വേണ്ടി മാത്രമുള്ളതായിരുന്നു എന്നത് മറച്ചു വെച്ചു. പിന്നീട് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് 1.7 ലക്ഷം കോടിയുടെ ഉപജീവന പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ നേരത്തെ വേണമെന്നായിരുന്നു ഐസക്കിന്റെ ആവശ്യം.
പ്രളയകാലത്തും ധനമന്ത്രി എന്ന നിലയില്‍ തോമസ് ഐസക്ക് വട്ടപൂജ്യമെന്ന് തെളിഞ്ഞിരുന്നു. ധനമന്ത്രിയുടെ ‘കഴിവ്’ ബോധ്യപ്പെട്ട മുഖ്യമന്ത്രി ഏഴയലത്ത അടുപ്പിച്ചില്ല . സ്വന്തമായി ഒരു സാമ്പത്തിക ഉപദേഷ്്ടാവിനെ നിയമിച്ചുകൊണ്ട് മുഖ്യമന്ത്രി ധനമന്ത്രിയിലുള്ള ‘അവിശ്വാസം’ രേഖപ്പെടുത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടു നിരോധനം പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം കുട്ടിച്ചോറാകും എന്ന് തത്വാചിന്താപരമായി പറഞ്ഞ ധനമന്ത്രിയാണ് തോമസ് ഐസക്ക്. കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ വേണ്ടിയാണ് കേന്ദ്രം നോട്ടു നിരോധനം കൊണ്ടു വന്നതെന്നും പറഞ്ഞ് സ്ഥാപിക്കുകയും ചെയ്തു.സാമ്പത്തിക മേഖല തകര്‍ന്നില്ല, സഹകരണമേഖല വളരുകയും ചെയ്തു.
ലോട്ടറി മാഫിയയുടെ വക്കാലത്തെടുക്കുകയും സംവാദത്തിന് വെല്ലുവിളിക്കുകയും വെല്ലുവിളി ഏറ്റെടുത്ത വി ഡി സതീശന് എം എല്‍ എയോട് തോല്‍ക്കുകയും ചെയ്ത തോമസ് ഐസക്കിനേയും കേരളം മറന്നിട്ടില്ല. ദേശീയപാതാ വികസന പദ്ധതിയുടെ മുന്‍ഗണനാ പട്ടികയില്‍ നിന്നും കേരളത്തെ ഒഴിവാക്കിയതിന് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന പി എസ് ശ്രീധരന്‍പിള്ളയെ പൊതു ശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്കരിക്കുകയാണ് വേണ്ടതെന്ന തോമസ് ഐസക്ക് വിമര്‍ശനവും കഥ അറിയാതെയെന്ന് തെളിഞ്ഞിരുന്നു. കേരളത്തെ ഒഴിവാക്കി കൊണ്ടുള്ള മുന്‍ഗണനാ വിജ്ഞാപനം റദ്ദാക്കിയത് ബിജെപി ആവശ്യപ്രകാരമായിരുന്നു.
നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയതതിലും വിവരക്കേട് വിളമ്പിയ ധനമന്ത്രി തോമസ് ഐസക്ക് സ്വയം വിഡ്ഢിയായി. മനുഷത്വ രഹിതമായ ബാങ്കിന്റെ നിലപാടാണ് ആത്മഹത്യക്ക് കാരണമെന്നും ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു ഐസക്കിന്റെ ആവശ്യം. കാനറാ ബാങ്കില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടയക്കാത്തതാണ് ആത്മഹത്യയ്ക്ക് കാരണം എന്നു കരുതിയാണ് ധനമന്ത്രി പ്രസ്താവന ഇറക്കിയത്. ബാങ്കിനു മേല്‍ സംസ്ഥാന സര്‍ക്കാറിന് നിയന്ത്രണമൊന്നുമില്ലന്ന് പറഞ്ഞ് രാഷ്ട്രീയം കലര്‍ത്താനും ഐസക്ക് ശ്രമിച്ചു. ആത്മഹത്യക്ക് ബാങ്ക് വായ്പയുമായി ഒരു ബന്ധവും ഇല്ലായിരുന്നുവെന്ന് തെളിഞ്ഞു. പ്രളയകാലത്ത് ജനങ്ങളോടെല്ലാം മുണ്ടു മടക്കി ഉടക്കണമെന്നാവശ്യപ്പെട്ട ധനമന്ത്രി ആയൂര്‍ വേദ സുഖചികിത്സയ്ക്കായി 1.20 ലക്ഷം ചെലവഴിക്കുകയും തോര്‍ത്തുകള്‍ വാങ്ങിയതിന്റെ തുകയും എഴുതിയെടുക്കുകയും ചെയ്തത് വിവാദമായിരുന്നു. നാ നോ എക്സല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് വിജിലന്‍സ് കേസിലും കുടുങ്ങി .
പ്രധാനമന്ത്രി ജനതാ കര്ഫൂ പ്രഖ്യാപിച്ചതിനെ ‘പാട്ടകൊട്ടല്‍’ എന്ന് തോമസ് ഐസക്ക് കളിയാക്കിയതിനെ മുഖ്യമന്ത്രി പിണറായി വിജയന് പരസ്യമായി തള്ളി പറഞ്ഞു. മുഖ്യമന്ത്രി മാത്രമല്ല സഹമന്ത്രിമാരായ ജി സുധാകരന്, ഇ ചന്ദ്രശേഖരന് എന്നിവരും പലതവണ തോമസ് ഐസക്കിനെ പരസ്യമായി തള്ളിപറഞ്ഞിട്ടുണ്ട്. കേരളത്തിന്റെ സാമ്പത്തിക പ്രശ്നം പരിഹരിക്കാന്‍ കായലില്‍നിന്നും പുഴയില്‍നിന്നും മണല്‍ വാരി വില്‍ക്കുന്ന പദ്ധതിയും നവകേരള കേരള നിര്‍മ്മിതിക്ക് ഐസക്ക് അവതരിപ്പിച്ച കിഫ്ബിയും പൊട്ട പദ്ധതികളായിമാറി . ‘ കയര്‍ത്തൊഴില്‍ മേഖലയിലെ വര്‍ഗ്ഗസമരവും വ്യവസായ ബന്ധവും’ എന്ന വിഷയത്തില്‍ ജെഎന്‍യുവില്‍ നിന്നും ഡോക്ടറേറ്റ് എടുത്തതിന്റെ പേരില്‍ സാമ്പത്തിക വിദഗ്ധന്‍ പട്ടം കിട്ടിയ തോമസ് ഐസക്ക് ധനമന്ത്രി എന്ന നിലയില്‍ ഭുലോക പരാജയം എന്ന് തെളിയിക്കുകയാണ് ഓരോ വിവാദങ്ങളും..
പ്രതികരിക്കാൻ ഇവിടെ എഴുതുക: