കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പോടെ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ബിജെപി കോഴിക്കോട് കോര്പ്പറേഷന് തെരഞ്ഞെടുപ്പ് ഡിജിറ്റല്‍ ക്യാമ്പയിന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയന് ഉയര്‍ത്തുന്നത് വിഘടനവാദത്തിന്റെ ശബ്ദമാണ്. കേന്ദ്ര ഏജന്‍സികളെ പോലീസിനെ ഉപയോഗിച്ച് നേരിടുകയാണ്. മടിയില്‍ കനമില്ലെങ്കില്‍ മുഖ്യമന്ത്രി ഭയക്കുന്നതെന്തിനെന്നും അദ്ദേഹം ചോദിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന് അദ്ധ്യക്ഷനായി. മേഖലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ബി.കെ. പ്രേമന്, സതീഷ് കുറ്റിയില്‍, സന്തോഷ് കാളിയത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: