Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫാ. സിജോ പന്തപ്പള്ളിന്റെ പിതാവ് പി.ഡി ജോസ് ആറളത്ത് സി പി എം സ്ഥാനാർഥി

ഫാ. സിജോ പന്തപ്പള്ളിന്റെ പിതാവ് പി.ഡി ജോസ് ആറളത്ത് സി പി എം സ്ഥാനാർഥി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 18, 2020, 12:20 pm IST
in Kerala

ഇരിട്ടി : കോടികളുടെ അനധികൃത ഇടപാടുകളും പണവും കണ്ടെത്തിയ ബിലീവേഴ്‌സ് ചർച്ച് സഭാ വക്താവും തിരുവല്ല മെഡിക്കൽകോളേജ് മാനേജരുമായ ഫാ. സിജോ പന്തപ്പിള്ളിലിന്റെ പിതാവ് പി.ഡി. ജോസ് ആറളം പഞ്ചായത്തിൽ സി പി എം സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. പഞ്ചായത്തിലെ ചതിരൂർ വാർഡിലാണ് ജോസിനി  സി പി എം സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുന്നത് . കഴിഞ്ഞ ആഴ്ച ബിലീവേശ്സ് ചർച്ചിന്റെ വിവിധ ഇടങ്ങളിൽ എൻഫോഴ്‌സ്‌ മെന്റ് അധികൃതർ നടത്തിയ പരിശോധനക്കിടെ കീഴ്പ്പള്ളി അത്തിക്കലിലെ  ഇദ്ദേഹത്തിന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. സംശയകരമായി തോന്നിയ പല ഇടപാടുകളുടെയും വിശദ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ തേടിയിട്ടുണ്ട്. ഇതിനിടെയാണ് സി പി എം ജോസിനെ തങ്ങളുടെ സ്ഥാനാർത്ഥിയാക്കി രംഗത്തിറക്കിയിരിക്കുന്നത്. ഇതിനെതിരെ അണികൾക്കിടയിൽ വൻ പ്രതിഷേധം ഉയരുന്നതായും അറിയാൻ കഴിഞ്ഞിട്ടിട്ടുണ്ട്. 

ആറളം സെൻട്രൽ സ്റ്റേറ്റ് ഫാമിൽ ജീവനക്കാരനായിരുന്ന ജോസ് ഇവിടെ നിന്നും വി ആർ എസ് എടുത്ത് പിരിഞ്ഞു പോവുകയായിരുന്നു. പോകുന്ന സമയത്ത് സൂപ്രവൈസർ പോസ്റ്റിലായിരുന്നു ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന്റെ വിശാലമായ വീടിന് 65 ലക്ഷം രൂപയോളമാണ് അന്വേഷണ ഉദ്യോഗസ്ഥർ  വില കണ്ടെത്തിയത് എന്നാണ് അറിയുന്നത്. ലോണില്ലാതെ 35 ലക്ഷത്തോളം വിലയുള്ള ഒരു കാറും അടുത്തിടെ ഇദ്ദേഹം വാങ്ങിയിട്ടുണ്ട്.  ജില്ലയിലെ സി പി എം നിയന്ത്രണത്തിലുള്ള പല സഹകരണ ബാങ്കുകളിലും ഇവർക്ക് കോടികളുടെ നിക്ഷേപം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. 

സി പി എമ്മുമായി അഭേദ്യമായ ബന്ധമാണ് പി.ഡി. ജോസിനുള്ളത്. പണമെറിഞ്ഞും മദ്യ സൽക്കാരം നടത്തിയുമാണ്  ജോസ് ഈ  ബന്ധം നിലനിർത്തുന്നത് എന്നാണ് ജനസംസാരം.  ഇതിൽ പ്രതിപക്ഷത്തുള്ള ചിലരും അംഗങ്ങളാണ്. കഴിഞ്ഞ സി പി എം ലോക്കൽ കമ്മിറ്റി സമ്മേളനത്തിൽ ചില ബ്രാഞ്ച് സിക്രട്ടറിമാരെയും അംഗങ്ങളെയും വശീകരിച്ച് സിക്രട്ടറി സ്ഥാനം നേടാനുള്ള ശ്രമവും പി.ഡി. ജോസ് നടത്തിയിരുന്നതായും അറിയുന്നു. ഇത് മണത്തറിഞ്ഞ ചില സി പി എം നേതാക്കൾ ഇടപെട്ട് ഇതിന് തടയിടുകയും സി പി എം എ സി അംഗവും ബാങ്ക് പ്രസിഡന്റുമായ ആളെ സിക്രട്ടറി സ്ഥാനത്ത് അവരോധിക്കുകയുമായിരുന്നു. നിരവധി ആരോപണങ്ങൾ നേരിടുന്ന ഒരാൾക്ക് സ്ഥാനാർത്ഥിത്വം നൽകിയതോടെ പാർട്ടിക്കുള്ളിൽ വൻ അമർഷം  തന്നെ പുകയുന്നതായാണ് അറിയാൻ കഴിയുന്നത്. എന്നാൽ തന്റെ പണത്തിന്റെ വലയെറിഞ്ഞ് ജനങ്ങളെ കുടുക്കുന്നതടക്കം   വിജയം നേടാനുള്ള എല്ലാ വഴികളും  ജോസ്  തേടുമെന്നുമാണ് ജനങ്ങൾ പറയുന്നത്. 

Tags: candidate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

Kerala

മങ്കടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം പി അലവി പിന്‍വാങ്ങും, ലീഗ് വിമതന്‍ കുന്നത്തു മുഹമ്മദിനെ പിന്തുണയ്‌ക്കാന്‍ ഇടതുമുന്നണി

Kerala

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

Kerala

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.