Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മുസ്ലിംലീഗില്‍ പേയ്‌മെന്റ് സീറ്റെന്ന് വിവാദം

കല്ലുംതാഴം ഡിവിഷനില്‍ കോണ്‍ഗ്രസ് നേതാവ് സതീഷ് കുമാറിനെയാണ് ലീഗിന്റെ സ്ഥാനാര്‍ഥിയായി ലീഗ് ജില്ലാ പ്രസിഡന്റ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന്റെ മുന്‍ കൗണ്‍സിലര്‍ക്ക് ലീഗിന്റെ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ അവസരം നല്‍കിയതിനു പിന്നില്‍ അഴിമതിയാണെന്നാണ് വിമതരുടെ ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2020, 12:00 pm IST
in Kollam

കൊല്ലം: മുസ്ലിംലീഗില്‍ പേയ്‌മെന്റ് സീറ്റ് വിവാദം. ലീഗിന് ലഭിച്ച സീറ്റ് കൊല്ലം ജില്ലാപ്രസിഡന്റ് കച്ചവടം ചെയ്‌തെന്നാണ് ചില ജില്ലാ ഭാരവാഹികളുടെ ആക്ഷേപം. ഇതിനെതെിരെ ജില്ലാസെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ലീഗ് ഓഫീസ് പ്രതിഷേധക്കാര്‍ ഉപരോധിച്ചു. പ്രസിഡന്റ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിക്കെതിരെ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ മറ്റൊരു വിമതസ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും ചെയ്തു.

ലീഗിന് അനുവദിച്ച കല്ലുംതാഴം ഡിവിഷന്‍ സീറ്റ് ജില്ലാപ്രസിഡന്റ് അന്‍സറുദീന്‍ വിറ്റെന്നാരോപിച്ചാണ് ജില്ലാസെക്രട്ടറിമാരായ ചാത്തിനാംകുളം സലീം, മുള്ളുകാട്ടില്‍ സാദിഖ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കുകയും പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും ചെയ്തത്. പ്രതിഷേധത്തെ തുടര്‍ന്ന് ജില്ലാകമ്മിറ്റി ഓഫീസില്‍ വൈകിട്ട് വിളിച്ച ഭാരവാഹിയോഗത്തില്‍ പങ്കെടുക്കാതെ പ്രസിഡന്റ് മുങ്ങിയെന്നും ഇവര്‍ ആക്ഷേപിക്കുന്നു. പ്രസിഡന്റിന്റെ പിടിപ്പുകേട് മൂലം ജില്ലയിലെ പത്ത് പഞ്ചായത്തുകളില്‍ ലീഗിന് ലഭിച്ചിരുന്ന സീറ്റുകള്‍ നഷ്ടമായെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

കല്ലുംതാഴം ഡിവിഷനില്‍ കോണ്‍ഗ്രസ് നേതാവ് സതീഷ് കുമാറിനെയാണ് ലീഗിന്റെ സ്ഥാനാര്‍ഥിയായി ലീഗ് ജില്ലാ പ്രസിഡന്റ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന്റെ മുന്‍ കൗണ്‍സിലര്‍ക്ക് ലീഗിന്റെ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ അവസരംനല്‍കിയതിനു പിന്നില്‍ അഴിമതിയാണെന്നാണ് വിമതരുടെ ആരോപണം.  

കല്ലുംതാഴത്ത് ലീഗില്‍നിന്നുള്ള ഷിഹാബുദീനെ(സിയാപ്പ)യാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ജില്ലാ പഞ്ചായത്തിലും വെളിനല്ലുര്‍, ശൂരനാട് തെക്ക്, അഞ്ചല്‍, ഏരൂര്‍, ഇളമാട് പഞ്ചായത്തുകളിലും സീറ്റ് വിഭജനത്തില്‍ ലീഗ് ജില്ലാ പ്രസിഡന്റ് പൂര്‍ണമായും ഡിസിസി നേതതൃത്തിന്റെ താളത്തിന് തുള്ളിയെന്നും എതിര്‍വിഭാഗം ആരോപിക്കുന്നു. ജില്ലാ ജനറല്‍സെക്രട്ടറി അഡ്വ. സുല്‍ഫിക്കര്‍ സലാമിനും ഇതില്‍ പങ്കുണ്ടെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി.

പ്രസിഡന്റ് എത്താത്തതിനെത്തുടര്‍ന്ന് വൈസ് പ്രസിഡന്റ് കബീറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കാനായില്ല. ജില്ലാ ഭാരവാഹികള്‍ക്കൊപ്പം അമ്പതോളം ഭാരവാഹികളും പ്രതിഷേധവുമായി ജില്ലാ കമ്മിറ്റി ഓഫീസിനു മുന്നിലെത്തിയിരുന്നു.

സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്  പ്രാദേശികപിന്തുണ മുന്‍നിര്‍ത്തി: ലീഗ് ജില്ലാ പ്രസിഡന്റ്

കൊല്ലം: കല്ലുംതാഴത്ത് സതീഷ് കുമാറിനെ സ്വതന്ത്രസ്ഥാനാര്‍ഥിയാക്കിയത് പ്രാദേശികപിന്തുണ മാത്രം മുന്‍നിര്‍ത്തിയാണെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം. അന്‍സറുദ്ദീന്‍ ജന്മഭൂമിയോട് പറഞ്ഞു.  

ഇദ്ദേഹം 2010 ല്‍ ഇടതുവലതു മുന്നണികളെ ഒറ്റയ്‌ക്ക് വെല്ലുവിളിച്ച് കോണ്‍ഗ്രസിന്റെ വിമതസ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ചിട്ടുണ്ട്. മുമ്പ് മൂന്നു പ്രാവശ്യം മുസ്ലിംലീഗ് ഈ സീറ്റില്‍ മത്സരിച്ചപ്പോഴും പരാജയപ്പെട്ടിട്ടുണ്ട്. ഇക്കുറി ജയിക്കാന്‍ അടവുനയം പ്രയോഗിച്ചു. അതിന് മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ബോര്‍ഡ് യോഗം ചേര്‍ന്ന് അനുമതി നല്‍കുകയായിരുന്നു.  

ഇപ്പോള്‍ വിമതശബ്ദം ഉയര്‍ത്തുന്നവര്‍ മുമ്പ് അവിടെ മത്സരിച്ചപ്പോഴെല്ലാം പരാജയപ്പെട്ടതാണ്. ഇക്കുറി വിജയം മാത്രം ലക്ഷ്യമിട്ട് ലീഗ് ഇത്തരത്തിലൊരു അടവുനയം പ്രയോഗിക്കുകയാണെന്നും അന്‍സറുദ്ദീന്‍ പറഞ്ഞു.

Tags: Muslim League
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

Kerala

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം

പുതിയ വാര്‍ത്തകള്‍

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍, പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.