മുഖത്തല: ലെഫ്റ്റും റൈറ്റുമല്ല ഇനി സ്ട്രെയ്റ്റ് ആണ് തട്ടാര്കോണത്തുകാര്ക്ക് വഴി. വണ്‍ വേ മാത്രം ശീലിച്ചവരും ഇനി ഈ വഴിയേ വരണം. ഒമ്പതുകൊല്ലമായി പൊതുനിരത്തില്‍ ഗതാഗതം നിയന്ത്രിക്കുന്ന രജനിക്ക് നാടിനെ ശരിയായ ദിശയില്‍ നയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ തട്ടാര്കോണത്തുകാര്.
തൃക്കോവില്‍വട്ടം പഞ്ചായത്തിലെ തട്ടാര്‍കോണം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയാണ് ട്രാഫിക് വാര്‍ഡനായ രജനി. ട്രാഫിക്കില്‍ ജോലിക്ക് കയറും മുമ്പ് രജനി നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട ലാല ടീച്ചറായിരുന്നു. തട്ടാര്‍കോണത്തെ ഓരോ വീടുകളിലും എത്തി കുട്ടികളെ പഠിപ്പിച്ചിരുന്ന ടീച്ചര്‍. അവരൊക്കെ ഇപ്പോള്‍ ടീച്ചര്‍ക്കൊപ്പം വോട്ട് തേടി സജീവമായി രംഗത്തുണ്ട്. നിലവില്‍ സിപിഎം ഭരിക്കുന്ന ഈ സംവരണവാര്‍ഡ് പിടിച്ചെടുക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് രജനി.
കുട്ടിക്കാലം മുതലേ ലാല സജീവമാണ് നാട്ടില്‍. ബാലഗോകുലമായിരുന്നു കളരി. ജന്മാഷ്ടമി ആഘോഷങ്ങളിലും മറ്റും സജീവമായി നാട്ടുകാര്‍ക്ക് പ്രിയങ്കരിയായി നിറഞ്ഞുനിന്ന ലാല ടീച്ചര്‍ ജനപ്രതിനിധിയാകണമെന്ന പ്രാര്‍ഥനയിലാണ് ഇക്കുറി തട്ടാര്കോണത്തുകാര്. ടി. വിലാസിനിയാണ് ഇക്കുറി എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ദേവീ സഹദേവന് യുഡിഎഫ് സ്ഥാനാര്‍ഥിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: