കുല്‍ദീപ് ഝാ (ഡേറ്റാ അനലിസ്റ്റ്, ഹൈദ്രബാദ്)
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് 30 വര്‍ഷത്തിനിടെ ബിഹാറില്‍ നടത്തിയ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് മത്സരിച്ച 19 സീറ്റുകളില്‍ 12 ലും വിജയിച്ചാണ്.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വൈറസിന്റെ സവിശേഷതകളുണ്ട്. അവര്‍ക്ക് സ്വന്തമായി അതിജീവിക്കാന്‍ കഴിയില്ല, എന്നാല്‍ മറ്റുള്ളവരുടെ ശരീരത്തിന്റെ അഭയകേന്ദ്രത്തില്‍ അതിവേഗം പെരുകുന്നു. ഇവിടെ അത് മഹാഗഡ്ബന്ധനിലൂടെയാണ് നിര്‍വ്വഹിച്ചത്..
1997 ല്‍ തങ്ങളുടെ ഏറ്റവും മിടുക്കനായ വിദ്യാര്‍ത്ഥി നേതാവ് ചന്ദ്രശേഖര്‍ പ്രസാദിനെ നിഷ്കരുണം കൊലപ്പെടുത്തിയത് ആര്ജെഡിയാണെന്ന വസ്തുതയോട് പോലും അവര്‍ ഇപ്പോള്‍ ഓര്‍ക്കുന്നില്ല.
യഥാര്‍ത്ഥത്തില്‍ ചന്ദ്രശേഖര്‍ മികച്ച ഒരു പ്രതിഭ തന്നെയായിരുന്നു. കനയ്യ കുമാറിനെപ്പോലെ ,ബൗദ്ധികപരമായി പിന്നാക്കവും ധാര്‍മ്മികമായി അഴിമതിക്കാരനുമായിരുന്നില്ല അദ്ദേഹം. ആര്‍ജെഡി ടിക്കറ്റില്‍ 2019 ല്‍ മത്സരിക്കാന്‍ ആദ്യം കനയ്യ ആഗ്രഹിച്ചിരുന്നു. പക്ഷെ അവന് ഒരു അരകിറുക്കന്‍ ആണെന്ന് സത്യംലാലുവിന് അറിയാമായിരുന്നത് കൊണ്ട് അതും പൊളിഞ്ഞു.
ചന്ദ്രശേഖര്‍ പഠനത്തില്‍ ഏറെ മിടുക്കനായിരുന്നു. തന്റെ അഭിനിവേശമായ രാഷ്ട്രീയ രംഗത്ത് തുടരാന്‍ അദ്ദേഹം നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍ഡിഎ) പഠനം ഉപേക്ഷിച്ചു. ജെഎന്‍യുവിന്റെ എക്കാലത്തെയും ജനപ്രിയ വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റായി അദ്ദേഹം അറിയപ്പെട്ടു. എല്ലാ വര്‍ഷവും ജെഎന്‍യു തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ഐസയെ (ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്) ഒറ്റയ്ക്ക് കെട്ടിപ്പടുത്തുയര്‍ത്തിയ നേതാവായിരുന്നു അദ്ദേഹം
ജെഎന്യുവിനുശേഷം, സ്വന്തം തട്ടകത്തില്‍ പ്രവര്‍ത്തിക്കാനുള്ള ഉദ്ദേശ്യത്തോടെ അദ്ദേഹം ബീഹാറിലെ സ്വന്തം ജില്ലയായ സിവാനിലേക്ക് പോയി. താമസിയാതെ ബീഹാര്‍ മുഖ്യമന്ത്രിക്കും ‘മതേതരത്വ ‘ത്തിന്റെ മിശിഹായുമായ ലാലു യാദവിന് വലിയൊരു തലവേദനയായി. 1997 മാര്‍ച്ച് 31 ന് സിവാനിലെ സ്ട്രീറ്റ് കോര്‍ണര്‍ മീറ്റിംഗുകളില്‍ അഭിസംബോധന ചെയ്യുന്നതിനിടെ ആര്‍ജെഡി നേതാവ് മുഹമ്മദ് ഷഹാബുദ്ദീന്റെ ‘ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ ‘അദ്ദേഹത്തെ വധിച്ചു.
‘ഞങ്ങളുടെ നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും കൊലചെയ്യപ്പെട്ടിട്ടുണ്ട്. ‘ കൊലപാതകത്തിന് ശേഷം സി.പി.ഐ (എം.എല്‍) ആരോപിച്ചു,
‘ശ്യാം നാരായണന്റെയും ചന്ദ്രശേഖറിന്റെയും കൊലപാതകത്തിലെ പ്രതിയാണ് ഷഹാബുദ്ദീന്. ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊലയാളികളാരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ ഷഹാബുദ്ദീന്റെ ആളുകളായിരുന്നു.’ പ്രകോപിതരായ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ദില്ലിയിലെ ബിഹാര്‍ നിവാസിലേക്ക് മാര്‍ച്ച് നടത്തി ലാലു യാദവിനോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. പോലീസ് വെടിയുണ്ടകളോടെയാണ്അവരെ അഭിവാദ്യം ചെയ്തത്.
ഫാസിസ്റ്റ് ബിജെപി ജലപീരങ്കികള്‍ ഉപയോഗിക്കുന്നു! ബിജെപി യഥാര്‍ത്ഥത്തില്‍ എന്തൊരു രാക്ഷസരാണ് !പ്രസാദിന്റെ അമ്മയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം അന്നത്തെ പ്രധാനമന്ത്രി ഐ.കെ. ഗുജ്റാല്‍ പ്രഖ്യാപിച്ചു, പക്ഷേ ആ അമ്മ പറഞ്ഞു, ‘എന്റെ മകന് പകരമായി പണം സ്വീകരിക്കുന്നത് അപമാനമായിരിക്കും. എന്റെ മകന്റെ ജീവന് വിലയിട്ടവരെ ഞാന്‍ ശപിക്കുന്നു.’ അമ്മമാര്‍ക്ക് എന്ത് രാഷ്ട്രീയം അറിയാം അല്ലേ!
മുഴുവനായില്ല. 20 ലക്ഷം രൂപ വാഗ്ദാനം ചെയ്ത മുസ്ലിം ലീഗ് ആ പണം നല്‍കാതെ പറ്റിച്ചുവെന്ന് രോഹിത് വെമുലയുടെ അമ്മ പറഞ്ഞു. എന്തിനാണ് മുസ്ലിം ലീഗ് അവര്‍ക്ക് പണം നല്‍കേണ്ടത്? അവരുടെ താല്‍പ്പര്യം എന്തായിരുന്നു? നമ്മളോട് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ?.
എന്നാല്‍ ആത്മാഭിമാനത്തിന്റെയും ആദര്‍ശത്തിന്റെയും ബഹുമാനത്തിന്റെയും ഈ ചെറിയ പ്രശ്നങ്ങള്‍ ഒരിക്കലും ആധുനിക കമ്മ്യൂണിസ്റ്റുകാരെ വിഷമിപ്പിക്കുന്നില്ല, ആര്‍ജെഡി അവര്‍ക്ക് വേണ്ടത്ര സീറ്റുകള്‍ നല്‍കിയില്ലെന്നും, ഒരുപക്ഷേ കിട്ടിയിരുന്നെങ്കില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും അവര്‍ പറയുന്നു.
എന്നാല്‍ ചന്ദ്രശേഖറിനെപ്പോലുള്ള പ്രത്യയശാസ്ത്രപരമായി പ്രതിബദ്ധതയുള്ള വ്യക്തി ചെയ്തത് കമ്മ്യൂണിസത്തിന്റെ വിത്ത് ജനങ്ങളില്‍ വിതയ്ക്കാക്കാന് ശ്രമിക്കുകയായിരുന്നു 23 വര്‍ഷത്തിനുശേഷം ചന്ദ്രശേഖറിന്റെ കൊലയാളികളായ ആര്‍ജെഡിയുമായി അദ്ദേഹം വിശ്വസിച്ച പാര്‍ട്ടി നേട്ടങ്ങള്‍ കൊയ്തിരിക്കുന്നു! അധികാരത്തിനായി ചെറിയൊരു വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: