ഭോപ്പാല്‍: ലൗ ജിഹാദിനെതിരേ നിയമവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരുമെന്ന് മിശ്ര മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. അഞ്ച് വര്‍ഷം കഠിന തടവും ജാമ്യമില്ലാ വകുപ്പുകളും ശുപാര്‍ശ ചെയ്യുന്നതാണ് ബില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാന പ്രതികളെപ്പോലെ സഹായികളും കുറ്റവാളിയാവും. വിവാഹത്തിനു വേണ്ടി സ്വമേധയാ മത പരിവര്‍ത്തനം ചെയ്യുന്നതിന് ഒരു മാസം മുമ്പ് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്കല് നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലൗ ജിഹാദിനെതിരേ പുതിയ നിയമനിര്‍മ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗ ഹാന്‍ നേരത്തെ സൂചന നല്‍കിയിരുന്നു. പ്രണയത്തിന്റെ പേരില്‍ ജിഹാദിനെ സംസ്ഥാനത്ത് എന്തു വിലകൊടുത്തും അനുവദിക്കില്ല. ലവ് ജിഹാദിനെതിരെ ആവശ്യമായ നിയമ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തും, ”അദ്ദേഹം പറഞ്ഞു. ലൗ ജിഹാദിന്റെ പേരിലുള്ള മതപരിവര്‍ത്തനത്തിനെതിരേ നിയമം കൊണ്ടുവരാന്‍ താല്പര്യമുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: