കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട, സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷും ധനമന്ത്രി ഡോ. തോമസ് ഐസക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വാര്‍ത്തകള്‍ വരുന്നതിനൊപ്പം മറ്റൊരു മന്ത്രി മൂന്നുവട്ടം സ്വപ്ന സുരേഷിനെ സന്ദര്‍ശിച്ചതായി വിവരം. അന്വേഷണ ഏജന്‍സികള്‍ക്ക് ഇതു സംബന്ധിച്ച് വ്യക്തമായ തെളിവ് ലഭിച്ചു. ഈ സന്ദര്‍ശനങ്ങള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോ എന്ന കാര്യം പരിശോധിച്ചു വരികയാണ്.
മൂന്നുവട്ടം ഈ മന്ത്രി സ്വപ്നയെ സന്ദര്‍ശിച്ചു. സ്വര്‍ണക്കടത്തു വിവാദവും അതില്‍ സ്വപ്ന സുരേഷിന്റെ പേരും വന്നപ്പോള്‍ ഈ മന്ത്രി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനോട് രണ്ടുതവണ സ്വപ്നയെ കണ്ട വിവരം വെളിപ്പെടുത്തി. എന്നാല്‍, സ്വപ്നയുടെ നെയ്യാറ്റിന്‍കരയിലുള്ള വീട്ടില്‍ പോയതും അവിടെ സമയം ചെലവിട്ടതും സ്വപ്നയുടെ അമ്മ സമ്മാനങ്ങള്‍ നല്കി അയച്ചതും മറച്ചുവച്ചു. സമ്മാനങ്ങളില്‍ ഈന്തപ്പഴവുമുണ്ടായിരുന്നു.
മന്ത്രി കെ.ടി. ജലീലിന്റെ കോണ്‍സുലേറ്റ് ബന്ധവും സ്വപ്ന സുരേഷുമായുള്ള ഇടപാടുകളും മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോള്‍ ഈ മന്ത്രിയുടെ പേരും വാര്‍ത്തയായി. എന്നാല്‍, കോണ്‍സുലേറ്റ് സന്ദര്‍ശിച്ചത് അവിടുത്തെ ട്രാഫിക് പ്രശ്നങ്ങളെക്കുറിച്ചുള്ള പരാതികള്‍ നേരിട്ടറിയാനായിരുന്നുവെന്നാണ് ആദ്യം വിശദീകരിച്ചത്.
സ്വര്‍ണക്കടത്തുകേസിലെ പ്രതിയും യുഎഇ കോണ്‍സുലേറ്റിലെ പിആര്‍ഒയുമായ സരിത്താണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലില്‍ മന്ത്രി പലവട്ടം കോണ്‍സുലേറ്റ് സന്ദര്ശിച്ചിട്ടുണ്ടെന്നു പറഞ്ഞത്. ഇത് മന്ത്രിയുടെ മകന്റെ വിദേശത്തെ ജോലിയുമായി ബന്ധപ്പെട്ടാണെന്നും വിശദീകരിച്ചു. എന്നാല്‍, മകന് ഖത്തറിലാണെന്നും ട്രാഫിക് വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മന്ത്രിയെന്ന നിലയിലാണ് പോയതെന്നും മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: