കൊച്ചി: മലയാള സിനിമയിലെ അതുല്ല്യനടനായ ജയന് മരിക്കാനിടയായ അപകടത്തിലുള്‍പ്പെട്ട ഹെലിക്കോപ്ടര്‍ 2010 വരെ ഓസ്ട്രേലിയയില്‍ പറന്നു. ഫേസ്ബുക്കിലുടെ ജേക്കബ് കെ. ഫിലിപ്പാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിലെ ടെക്സസ് ആസ്ഥാനമായ ബെല്‍ ടെക്സ്റ്റ്റോണ്‍ കമ്പനി 1969 ല്‍ നിര്‍മിച്ച ഈ ഹെലികോപ്ടര്‍ കുറഞ്ഞത്, 2010 വരെ ഓസ്ട്രേലിയയില്‍ പറക്കുന്നുണ്ടായിരുന്നുവെന്ന് അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
പോസ്റ്റിന്റെ പൂര്‍ണരൂപം:
40 കൊല്ലം മുമ്പ് ചെന്നൈയ്ക്കടുത്ത് ഷോളാവരത്ത് നടന് ജയന് മരിക്കാനിടയായ അപകടത്തിലുള്‍പ്പെട്ട ഹെലിക്കോപ്ടറിന് പിന്നീട് എന്തു പറ്റി എന്ന ചെറിയൊരു അന്വേഷണത്തിന്റെ പരിസമാപ്തിയാണ് ഈ കുറിപ്പ്.
അമേരിക്കയിലെ ടെക്സസ് ആസ്ഥാനമായ ബെല്‍ ടെക്സ്റ്റ്റോണ്‍ കമ്പനി 1969 ല്‍ നിര്‍മിച്ച ഈ ഹെലികോപ്ടര്‍ കുറഞ്ഞത്, 2010 വരെ ഓസ്ട്രേലിയയില്‍ പറക്കുന്നുണ്ടായിരുന്നു.
2010 ല്‍ ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡില്‍ നടന്ന, ഫെസ്റ്റവല്‍ ഓഫ് ഫ്ലൈറ്റ്, ദ് വിന്റേജ് എക്സ്പീരിയന്‍സ് എയര്‍ഷോയില്‍ പങ്കെടുക്കാനെത്തിയപ്പോഴത്തെ ചിത്രമാണ് ചുവടെ.
കോളിളക്കത്തിന്റെ ഷൂട്ടിങ്ങിന് വാടകയ്ക്ക് എടുക്കുമ്പോഴുണ്ടായിരുന്ന ഇന്ത്യന്‍ റജിസ്ട്രേഷന് മാറ്റി ഓസ്ട്രേലിയയുടേതാക്കിയിട്ടുണ്ട്. 2010 ല്‍ ഓസ്ട്രേലിയയിലെ എഎംടി ഹെലികോപ്ടേഴ്സ് എന്ന കമ്പനിയായിരുന്നു ഉടമസ്ഥര്‍. അവര്‍ വാങ്ങുന്നത് 2000 ജൂലൈ രണ്ടിന്.
ഷോളാവരത്തെ അപകടത്തിനു ശേഷം ഇതിന്റെ ഉടമസ്ഥര്‍ ആര്‍ക്കോ വിറ്റിട്ടുണ്ടാവണം. അതിനുശേഷം എത്ര കൈമറിഞ്ഞാണ് ഓസ്ട്രേലയയില്‍ എത്തിയതെന്നും വ്യക്തമല്ല. എന്തായാലും പെയിന്റും ഡിസൈനുമൊക്കെ മാറ്റി ഭംഗിയായി സൂക്ഷിച്ചിട്ടുണ്ട്.
പടങ്ങള്‍-
കോളിളക്കത്തിന്റെ ക്ലിപ്പില്‍ നിന്നെടുത്ത സ്ക്രീന്‍ ഷോട്ടും, കോളിളക്കത്തിന്റെ പോസറ്ററും പിന്നെ എയര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: