കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിലാകെ എന്‍ഡിഎ വന്‍വിജയം നേടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. ആ വിജയത്തിന് മാറ്റുക്കൂട്ടാനുള്ള പ്രവര്‍ത്തനം ഓരോരുത്തരും ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കോര്പറേഷന് കാരപ്പറമ്പ് വാര്‍ഡ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയുടെ കാര്യത്തില്‍ ഇടതു – വലതു മുന്നണികള്‍ കാര്‍ബണ്‍ പതിപ്പാണ്. വോട്ടര്‍മാരെ അഭിമുഖീകരിക്കാനാവാത്ത അവസ്ഥയിലാണ് ഇരുകൂട്ടരും. ഈ സാഹചര്യത്തിലാണ് മതതീവ്രവാദ സംഘടനകളുമായി സിപിഎമ്മും കോണ്‍ഗ്രസ്സും സഖ്യത്തിലെത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ്, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്, ജില്ലാ ജനറല്‍ സെക്രട്ടറി ടി. ബാലസോമന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം പി. രമണീഭായ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: