കായംകുളം: പത്തിയൂരില്‍ പത്തുവയസ്സുകാരന് തൂങ്ങിമരിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ശിശുക്ഷേമസമിതി പോലീസിന് നിര്‍ദേശം നല്കി.
പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ശിശുക്ഷേമസമിതിയുടെ ഇടപെടല്‍. അമ്മയുടെ ഉത്തരവാദിത്വമില്ലായ്മയാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന നിഗമനത്തിലാണ് നടപടി. മുഹമ്മദ് അജിനെ പിതാവിനെ ഏല്‍പ്പിക്കാനും ശിശുക്ഷേമസമിതി ഉത്തരവിട്ടു. മക്കള്‍ രണ്ടുപേരെയും വീടിനുള്ളില്‍ പൂട്ടിയിട്ടശേഷം അമ്മ തൃശ്ശൂരിലേക്കുപോയിരുന്നു. ഭര്‍ത്താവുമായി ഏറെക്കാലമായി ശാലിനി അകന്നുകഴിയുകയാണ്.
ചെറിയ പത്തിയൂര്‍ അശ്വതി വീട്ടില്‍ വാടകയ്ക്കുതാമസിക്കുന്ന ശാലിനി (സുല്‍ഫത്ത്)-മുഹമ്മദ് അനസ് ദമ്പതിമാരുടെ മകനായ മുഹമ്മദ് അന്‍സിലിനെ (10) പൂട്ടിക്കിടന്ന വീടിനുള്ളില്‍ മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.തോര്‍ത്ത് കഴുത്തില്ക്കുടുങ്ങിയ നിലയിലായിരുന്നു കുട്ടി. അനുജന് അഞ്ചുവയസ്സുകാരനായ അജിനും വീട്ടിലുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിച്ചശേഷം അജിന് ഉറങ്ങി. ഉണര്‍ന്നപ്പോഴാണ് അന്‍സിലിനെ കഴുത്തില്‍ തോര്ത്തുകുരുങ്ങിയ നിലയില്‍ കണ്ടത്. അജിന്റെ കരച്ചില്‍കേട്ടാണ് സമീപവാസികളെത്തി പിന്‍വാതിലിലൂടെ അകത്തുകയറിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: