നെടുങ്കണ്ടം: പത്രത്തിന്റെ പണം വാങ്ങി മടങ്ങുന്നതിനിടെ കാറിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ വഴിയില്‍ ഉപേക്ഷിച്ച് യാത്രികര്‍ കടന്നു. തലക്ക് ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് വിദഗ്ധ ചികിത്സ നല്കാനാകാതെ മാതാപിതാക്കള്‍. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
താന്നിമൂട് കിഴക്കേ മാടപ്പാട്ട് ബാബുരാജിന്റെ മകന് അമല്രാജി(14) നെയാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകിട്ട് തിരുവല്ലാപടിക്ക് സമീപം വെച്ച് വാഹനമിടിച്ചത്. പ്രദേശത്ത് പത്ര വിതരണം നടത്തുന്ന അമല്‍രാജ് ഇതിന്റെ പണം വാങ്ങി തിരികെ പോകുന്നതിനിടയിലാണ് അപകടം. വെള്ള നിറമുള്ള മാരുതി ആള്‍ട്ടോ കാര്‍ പിറകില്‍ നിന്നും വന്ന് ഇടിക്കുകയായിരുന്നു.
അപകടത്തില്‍ തലയ്ക്കും, കാലിനും പരിക്കേറ്റ അമലിനെ കാറില്‍ നിന്നും ഇറങ്ങിയ സ്ത്രീ ഒന്നും പറ്റിയില്ലല്ലോ വേഗം വീട്ടിലേക്ക് പൊയ്ക്കൊള്ളൂ എന്ന് പറഞ്ഞ് അയച്ചു. പിന്നാലെ കാറില്‍ കയറി പോകുകയായിരുന്നു. മുറിവുകളോടെ വീട്ടില്‍ എത്തിയ അമലിനെ മാതാപിതാക്കള്‍ നെടുങ്കണ്ടത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവിടെ ഐസോലേഷന് വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ മറ്റൊരു ആശുപത്രിയിലേക്ക് എത്തിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
കൂലിപ്പണിയെടുത്ത് ജീവിക്കുന്ന അമലിന്റെ മാതാ
പിതാക്കള്‍ക്ക് മകന് വിദഗ്ധ ചികിത്സ നല്കാന് വഴിയില്ലാത്തതിനാല്‍ തിരികെ വീട്ടിലേക്ക് കൊണ്ടുപോരുകയായിരുന്നു. തന്നെ ഇടിച്ച് വീഴ്ത്തിയ കാറിന്റെ നമ്പര്‍ 5888 എന്ന് മാത്രമാണ് അമലിന് ഓര്‍മ്മിക്കാന്‍ സാധിക്കുന്നത്. സംഭവത്തില്‍ വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: