പെരുന്ന: കൊറോണ കാലമായതിനാല്‍ വ്രതാനുഷ്ഠാനത്തോടൊപ്പം ആചാരങ്ങള്‍ പാലിച്ചു ക്ഷേത്രദര്‍ശനം നടത്താന്‍ സാഹചര്യമില്ലാത്തതിനാല്‍ മണ്ഡല-മകരവിളക്ക് കാല വ്രതാനുഷ്ഠാനം വീടുകളില്‍ തന്നെ നടത്തണമെന്ന് എന്‍.എസ്.എസ്. യൂണിയന് പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
കൊറോണ കാലത്ത് ദര്‍ശനത്തിനു നിയന്ത്രണം ഉണ്ടെങ്കിലും ക്ഷേത്രങ്ങളും വിശ്വാസവും നിലനിര്‍ത്തേണ്ട കടമ ഹൈന്ദവര്‍ക്കുണ്ട്. മണ്ഡല മകരവിളക്ക് കാലം ഹൈന്ദവ വിശ്വാസികളുടെ വ്രതാനുഷ്ഠാന കാലമായി മാറണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: