Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോര്‍പ്പറേഷന്‍ സ്ഥാനാര്‍ത്ഥി പട്ടിക; സിപിഎം പൊട്ടിത്തെറിയിലേക്ക്

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെചൊല്ലി സിപിഎമ്മില്‍ പ്രതിഷേധം പുകയുന്നു. 43 സിറ്റിംഗ് കൗണ്‍സിലര്‍മാരില്‍ തൊണ്ണൂറു ശതമാനത്തിലധികം പേരെയും വെട്ടിനിരത്തിയാണ് ഇന്നലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2020, 04:19 pm IST
in Kozhikode

കോഴിക്കോട്: സിപിഎമ്മിലും എല്‍ഡിഎഫിലും അതൃപ്തി പുകയുന്നതിനിടെ കോര്‍പറേഷന്‍ സ്ഥാനാര്‍ത്ഥികളെ എല്‍ഡിഎഫ് പ്രഖ്യാപിച്ചു. നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും തീരുമാനമാകാ ത്തതിനാല്‍ ചില വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ചിലയിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ കിട്ടാത്തതിനാല്‍ സ്വതന്ത്രരെ നിര്‍ത്താനാണ് തീരുമാനം. ഒരു സീറ്റു പോലും നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജെഡിഎസ് സ്വന്തം നിലയിലാണ് മത്സരിക്കുന്നത്.

68 വാര്‍ഡുകളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഘടകക്ഷികളുമായി തര്‍ക്കം നിലനില്‍ക്കു ന്നതിനാല്‍ വെള്ളിമാട്കുന്ന്, ചേവായൂര്‍, കിണാശ്ശേരി, മുഖദാര്‍, കുറ്റിച്ചിറ, ചാലപ്പുറം, ഈസ്റ്റ്ഹില്‍ എന്നീ ഏഴ് വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കാനാണ് തീരുമാനം. 75 ല്‍ 57 സീറ്റിലാണ് സിപിഎം മത്സരിക്കുക. ഇതില്‍ രണ്ട് വാര്‍ഡുകളില്‍ സ്വതന്ത്രരാണ്. സിപിഐ, എല്‍ജെഡി എന്നീ കക്ഷികള്‍ക്ക് അഞ്ച്—വീതവും എന്‍സിപിക്ക് മൂന്നും ഐഎന്‍എല്ലിന് രണ്ടും സീറ്റാണ് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് എസിന് ഒരു സീറ്റ് നല്‍കിയെങ്കിലും അവിടെ സ്വതന്ത്രനെ മത്സരിപ്പിക്കണമെന്നാണ് സിപിഎം നല്‍കിയ നിര്‍ദ്ദേശം.  

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെചൊല്ലി സിപിഎമ്മില്‍ പ്രതിഷേധം പുകയുന്നു. 43 സിറ്റിംഗ് കൗണ്‍സിലര്‍മാരില്‍ തൊണ്ണൂറു ശതമാനത്തിലധികം പേരെയും വെട്ടിനിരത്തിയാണ് ഇന്നലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. സീറ്റ് ലഭിക്കാത്തവര്‍ പരസ്യപ്രതികരണത്തിന് പലരും തയ്യാറായിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ ഇവരുടെ അകല്‍ച്ച മറനീക്കി പുറത്തുവരുമെന്നുറപ്പായി.  

സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന നിലവിലെ സിപിഎം കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ കെ.വി. ബാബുരാജ്, മുതിര്‍ന്ന നേതാവ് എം. രാധാകൃഷ്ണന്‍, മുന്‍മേയര്‍ കൂടിയായ എം.എം. പത്മാവതി, ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണായിരുന്ന ടി.വി. ലളിതപ്രഭ, കെ.എം. റഫീഖ്, അഡ്വ. സി.കെ. സീനത്ത്, ടി.സി. ബിജുരാജ് എന്നിവരെ നിര്‍ദാക്ഷണ്യം വെട്ടിനിരത്തി.  

നിലവിലെ കൗണ്‍സിലര്‍മാരില്‍ അഞ്ചു പേര്‍ക്ക് മാത്രമാണ് വീണ്ടും അവസരം നല്‍കിയത്. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായിരുന്ന പി.സി. രാജന്‍ ചെറുവണ്ണൂര്‍ വെസ്റ്റില്‍ നിന്നും ടൗണ്‍ പ്ലാനിംഗ് കമ്മറ്റി സ്റ്റാന്റിംഗ് ചെയര്‍മാനായിരുന്ന എം.സി. അനില്‍കുമാര്‍ കുതിരവട്ടത്ത് നിന്നും എം.പി. സുരേഷ് കുറ്റിയില്‍ത്താഴത്ത് നിന്നും എം. ഗിരിജ ബേപ്പൂര്‍ പോര്‍ട്ടില്‍ നിന്നും കെ.ടി. സുഷാജ് പറയഞ്ചേരിയില്‍ നിന്നും മത്സരിക്കും.  മുന്‍കാല കൗണ്‍സിലര്‍ മാരായിരുന്ന പന്ത്രണ്ട് പേര്‍ക്ക് വീണ്ടും അവസരം നല്‍കി.  

ഘടകക്ഷികളിലും നിലവിലെ കൗണ്‍സിലര്‍മാരെ വെട്ടി. പരിചയ സമ്പന്നനായ എല്‍ജെഡി നേതാവ് പി. കിഷന്‍ചന്ദ്, എന്‍സിപി പ്രതിനിധിയും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണുമായ അനിതാ രാജന്‍ എന്നിവര്‍ക്ക് ഇത്തവണ സീറ്റില്ല. സിപിഐ പ്രതിനിധിയും നികുതി അപ്പീല്‍ സ്ഥിരം സമിതി ചെയര്‍പേഴ്‌സണുമായ ആശാ ശശാങ്കനും എല്‍ജെഡി പ്രതിനിധിയായ അഡ്വ. തോമസ് മാത്യുവിനും മാത്രമാണ് വീണ്ടും സീറ്റ് നല്‍കിയത്.  

ജില്ലാ പഞ്ചായത്തിലും കോര്‍പറേഷനിലും ഒരു സീറ്റുപോലും നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഒറ്റയ്‌ക്കാന്‍ മത്സരിക്കാന്‍ ജെഡിഎസ് തീരുമാനം. ജില്ലാ പഞ്ചായത്തിലേക്ക് അഞ്ചു ഡിവിഷനിലേക്കും കോര്‍പറേഷനിലേക്ക് ആറു വാര്‍ഡുകളിലും മത്സരിക്കാനാണ് ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മറ്റിയോഗത്തിന്റെ തീരുമാനം. എല്ലാ കാലത്തും ഒപ്പം നിന്ന തങ്ങളെ പുറംകാലുകൊണ്ട് തൊഴിക്കുകയാണെന്ന് ജില്ലാ സെക്രട്ടറി കെ. ലോഹ്യ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.    

Tags: kozhikodeഎല്‍ഡിഎഫ്‌corporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

Kerala

നഴ്‌സുമാരുടെ സമരം: വിദ്യാർത്ഥികൾ ഹോസ്റ്റൽ ഒഴിയണമെന്ന ഉത്തരവ് ബിജെപി ഇടപെട്ട് പിൻവലിപ്പിച്ചു

Kerala

അതിരാത്രം: യാഗശാലയുടെ കാൽനാട്ട് കർമ്മം നടന്നു

Thiruvananthapuram

നഗരസഭയുടെ പിഎംബിവൈ പദ്ധതിയിലൂടെ സുള്‍ഫിയുടെ സ്വപ്‌നം പൂവണിയുന്നു; അരയ്‌ക്കു താഴെ തളര്‍ന്ന സുള്‍ഫിയുടെ യാത്ര വീൽചെയറിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.