മുംബൈ: ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ വില്‍പ്പന സൈറ്റായ അര്‍ബര്‍ ലാഡറിനെ സ്വന്തമാക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 182.12 കോടി രൂപയ്ക്കാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡ് ഭൂരിപക്ഷം ഓഹരികളും വാങ്ങിയത്. രാജ്യത്തെ ഓണ്‍ലൈന്‍ റീട്ടെയില്‍ വിപണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് അര്‍ബന്‍ ലാഡറിന്റെ ഇത്രയധികം ഓഹരികള്‍ റിലയന്‍സ് ഏറ്റെടുത്തത്.
കമ്പനിയുടെ ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലില്‍ 96 ശതമാനം സ്വന്തമാക്കാന്‍ പുതിയ നിക്ഷേപം വഴി റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡിന് കഴിഞ്ഞു. ശേഷിക്കുന്ന നാലു ശതമാനം ഓഹരികള്‍കൂടി തങ്ങളുടേതാക്കാന്‍ കമ്പനി ആലോചിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി 2023 അവസാനത്തോടെ 75 കോടി രൂപയുടെ നിക്ഷേപം കൂടി റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡ് നടത്തിയേക്കും.
എട്ടുവര്‍ഷം മുമ്പാണ് വ്യാപാര ശൃംഖലയായ അര്‍ബന്‍ ലാഡര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഫര്‍ണിച്ചറുകളും ഗാര്‍ഹിക അലങ്കാര വസ്തുക്കളുമാണ് പ്രധാനമായും ഓണ്‍ലൈന്‍വഴി വില്‍പ്പന നടത്തുന്നത്. രാജ്യത്തെ വിവിധ നഗരങ്ങളില്‍ റീട്ടെയ്ല്‍ സ്റ്റോറുകളുടെ ശൃംഖലയും അര്‍ബന്‍ ലാഡറിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: