Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

സര്‍പ്പദോഷം മാത്രമല്ല, അതിനപ്പുറവും അറിയാം; പുതിയ ബുക്കുമായി അനില്‍ വൈദിക്

സര്‍പ്പദോഷം: സത്യവും മിഥ്യയും' എന്ന പുസ്തകം അതുകൊണ്ടുതന്നെ ആര്‍ക്കും വായിക്കാന്‍ കൗതുകം തോന്നും. വായിക്കാന്‍ തുടങ്ങിയാലോ 328 പേജും വായിച്ചേ നിര്‍ത്തൂ. അതിനു കാരണം പൊതുവായി പറഞ്ഞാല്‍ രണ്ടാണ്: ഒന്ന്, ഉള്ളടക്കത്തിലെ വൈവിധ്യം. രണ്ട്, പുസ്തകത്തിന്റെ ഘടനയും അവതരണവും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2020, 03:54 pm IST
in Literature

സര്‍പ്പദോഷവും ചൊവ്വാദോഷവും ചര്‍ച്ച ചെയ്യാത്താവരില്ല. അനുഭവം പറയുന്നവരും നിഷേധിക്കുന്നവരും സ്ഥാപിക്കുന്നവരുമെല്ലാമായി ഏറെപ്പേര്‍ വിഷയത്തില്‍ അഭിപ്രായം പറയാറുണ്ട്. ഇക്കാര്യത്തില്‍ ആര് എന്ത് അഭിപ്രായം പറഞ്ഞാലും കേള്‍ക്കാന്‍ ആളുണ്ടുതാനും. നിഗൂഢത, ജിജ്ഞാസ എന്നിവ വിശ്വാസവുമായി ചേര്‍ന്നതാണെങ്കില്‍ അങ്ങനെതന്നെയാണ്. അതിന് മതവും ജാതിയും മതേതരത്വവുമൊന്നും ബാധകമല്ല.

‘സര്‍പ്പദോഷം: സത്യവും മിഥ്യയും’ എന്ന പുസ്തകം അതുകൊണ്ടുതന്നെ ആര്‍ക്കും വായിക്കാന്‍ കൗതുകം തോന്നും. വായിക്കാന്‍ തുടങ്ങിയാലോ 328 പേജും വായിച്ചേ നിര്‍ത്തൂ. അതിനു കാരണം പൊതുവായി പറഞ്ഞാല്‍ രണ്ടാണ്: ഒന്ന്, ഉള്ളടക്കത്തിലെ വൈവിധ്യം. രണ്ട്, പുസ്തകത്തിന്റെ ഘടനയും അവതരണവും.

അനില്‍ വൈദിക് എന്ന അഥര്‍വവേദ പഠിതാവാണ്, വേദിക് അസ്ട്രോളജി മുതല്‍ ജ്യോതിഷവും വാസ്തുശാസ്ത്രവും പഠിക്കുകയും അവയുടെ അടിസ്ഥാനത്തില്‍ പ്രകൃതി-പരിസര നിരീക്ഷണവും നടത്തുന്നയാളാണ് പുസ്തക രചയിതാവ്. പുസ്തകം സര്‍പ്പദോഷ ത്തെക്കുറിച്ച്, അതിന്റെ വിശ്വാസവും ചില വിശ്വാസങ്ങളിലെ യുക്തിരാഹിത്യവും മാത്രമല്ല ചര്‍ച്ച ചെയ്യുന്നത്. ചര്‍ച്ചചെയ്യാത്തതായി ഒന്നുമില്ല. നിങ്ങള്‍ യോജിക്കുന്നോ വിയോജിക്കുന്നോ എന്നതല്ല, ഞാന്‍ പറയാനുള്ളത് പറയുന്നുവെന്ന മട്ടിലാണ് എഴുത്ത് മുന്നേറുന്നത്. പക്ഷേ, ഒന്നുറപ്പ്, പുസ്തകത്തില്‍ പറയുന്ന 90 ശതമാനത്തോടും നിങ്ങളും യോജിച്ചു പോകും.

ഭക്തനും വിശ്വാസിയും യുക്തിചിന്തകനും തമ്മില്‍ വ്യത്യാസമുണ്ട്; അതുപോലെ അവര്‍ തമ്മില്‍ ബന്ധവുമുണ്ട്. ശാസ്ത്രീയമായി വിശ്വസിക്കുന്നവനാണ് യുക്തി ചിന്തകന്‍. ഇന്നത്തെ ഭക്തന്‍ പഴയകാലത്തെ ഭക്തനല്ല. ശാസ്ത്രവും യുക്തിയും വിശ്വാസത്തിന് ആധാരമാക്കുന്നു ഭക്തന്‍. അതുപോലെതന്നെ യുക്തിചിന്തകന്റെയും കാര്യം; വിശ്വാസമാണെന്ന വിശ്വാസം ശാസ്ത്രത്തിന്റെ സമവാക്യത്തിന് ഇരുപുറവും അവര്‍ ചേര്‍ക്കുന്നു. ഇക്കാര്യങ്ങളിലൂന്നിയും പുസ്തകം ചര്‍ച്ച നടത്തുന്നു.

നാട്ടറിവുകളിലൂടെ, ജീവിതാനുഭവങ്ങളിലൂടെ, അനുഭവിച്ചറിഞ്ഞതിലൂടെ ഗവേഷണവും നിരീക്ഷണവും നടത്തിയതിലൂടെ വായനക്കാരനെ കൊണ്ടുപോകുകയാണ് പുസ്തകം. സര്‍പ്പത്തെയും സര്‍പ്പക്കാവിനെയും കുറിച്ച് തുടങ്ങി, കാക്കയെക്കുറിച്ച് പറഞ്ഞ്, യക്ഷിയുമായി വായനക്കാരനെ സംസാരിപ്പിച്ച്, മുന്നേറുമ്പോള്‍ ചര്‍ച്ചചെയ്യാത്ത വിഷയമില്ല. പുസ്തകം വായിച്ചുകഴിയുമ്പോള്‍ ചെറു ചികിത്സകനായിക്കഴിഞ്ഞിരിക്കും നിങ്ങള്‍.  

മൂടപ്പെട്ടുപോയ അറിവുകളിലേക്ക് പുതുതലമുറയ്‌ക്ക് വെളിച്ചം പകര്‍ന്നുകൊടുക്കേണ്ടത് നമ്മുടെ ധര്‍മമാണ്, ഉത്തരവാദിത്വമാണ്. അന്ധ വിശ്വാസത്തില്‍നിന്ന് ഒരു മോചനം, സത്യത്തിലേക്കുള്ള നേര്‍ക്കാഴ്ച… അതാണ് പുസ്തകത്തിന്റെ ലക്ഷ്യമായി അനില്‍ വൈദിക് പറയുന്നത്. പുസ്തകത്തിന് രാജേഷ് തില്ലങ്കരി നടത്തിയ എഡിറ്റിങ്ങാണ് ഇതിനെ വായനക്ഷമമാക്കുന്നതില്‍ വലിയൊരു പങ്കുവഹിച്ചിട്ടുള്ളത്.  കൊച്ചി തൃക്കാക്കര സ്വദേശിയാണ് ഗ്രന്ഥകാരന്‍ അനില്‍ വൈദിക് (9995033225). കൊച്ചി ഗൗതമ ബുദ്ധ പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍. വില 450 രൂപ.

Tags: പുസ്തകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുരുക്ഷേത്ര പ്രകാശന്റെ സംഘ ദര്‍ശനമാലിക ഗ്രന്ഥപരമ്പരയുടെ കോട്ടയം ജില്ലയിലെ പുസ്തക പ്രകാശനം കുരുക്ഷേത്ര പ്രകാശന്‍ എംഡി കാഭാ സുരേന്ദ്രന്‍ ചാക്യാര്‍കൂത്ത് കലാകാരന്‍ പൊതിയില്‍ നാരായണ ചാക്യാര്‍ക്ക് നല്കി നിര്‍വഹിക്കുന്നു
Kottayam

‘സംഘ ദര്‍ശനമാലിക’ പുസ്തക പ്രകാശനം

Varadyam

വിചാര വിപ്ലവത്തിന് വഴിയൊരുക്കാം

World

പാസ്പോര്‍ട്ടും വിസയുമില്ലാതെ പാകിസ്ഥാനിലേക്ക് മടക്ക ടിക്കറ്റെടുക്കാനെത്തി; പെണ്‍കുട്ടി പിടിയില്‍

Literature

ജന്മഭൂമി ബുക്സിന്റെ ‘ധര്‍മ്മായണം’ കാവ്യം; സ്വാമി ചിദാനന്ദപുരി പ്രകാശനം നിര്‍വഹിക്കും

Varadyam

നാടന്‍ കളികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.